പൂജ്യവും പൂജ്യവും കൂട്ടിയാല്‍ പൂജ്യം തന്നെ; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് സഹായകമാകില്ല - ബിജെപിക്ക് ഭീഷണിയല്ലെന്ന് യോഗി ആദിത്യനാഥ്‌ 
പൂജ്യവും പൂജ്യവും കൂട്ടിയാല്‍ പൂജ്യം തന്നെ; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

നോയിഡ: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃപദവിയിലേയ്ക്ക് എത്തിയതിന് പിന്നാലെ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം വരുന്ന തെരഞ്ഞടുപ്പില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല. പൂജ്യവും പൂജ്യവും കൂട്ടിയാന്‍ പൂജ്യം തന്നെയാണെന്നും യോഗി പരിഹസിച്ചു. പ്രിയങ്കയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

'പ്രിയങ്ക ഗാന്ധി ആദ്യമായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. 2014,2017  തെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍ നിന്നുകൊണ്ട് അവര്‍ പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്. ആ കാലഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസിന് തകര്‍ച്ചയാണ് ഉണ്ടായത്. ഇപ്പോഴത്തെ അവരുടെ രാഷ്ട്രീയ പ്രവേശവും ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ല'യോഗി പറഞ്ഞു. 

കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. ബിഎസ്പിയും എസ്പിയും കോണ്‍ഗ്രിസിനെ കൈയ്യൊഴിഞ്ഞ സാഹചര്യത്തില്‍ വലിയൊരു ഉത്തരവാദിത്വമാണ് പ്രിയങ്കയെ  കാത്തിരിക്കുന്നത്. അതേസമയം അമ്മ സോണിയ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

പ്രിയങ്ക ഗാന്ധിയെ  പാര്‍ട്ടി ഭാരവാഹിയാക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ഇക്കാര്യം പ്രിയങ്കയോട് താന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ കുട്ടികള്‍ ചെറുപ്പമായതിനാല്‍ അവരോടൊപ്പം ചെലവഴിക്കണമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നു. അതിനാല്‍ പ്രിയങ്ക രാഷ്ട്രീയത്തിലേയ്ക്ക് വന്നുവെന്നായിരുന്നു രാഹുലിന്റെ വിശദീകരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com