'പ്രിയങ്ക തുറുപ്പ് ചീട്ടാണെങ്കില്‍ എന്തിനാണ് ഇത്രനാള്‍ ജോക്കറുമായി കളത്തിലിറങ്ങിയത്'; ആക്ഷേപവുമായി പരേഷ് റാവല്‍

'പ്രിയങ്ക തുറുപ്പ് ചീട്ടാണെങ്കില്‍ എന്തിനാണ് ഇത്രനാള്‍ ജോക്കറുമായി കളത്തിലിറങ്ങിയത്'; ആക്ഷേപവുമായി പരേഷ് റാവല്‍

രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ചുകൊണ്ടാണ് പരേഷ് ഇത്തരത്തില്‍ പറഞ്ഞത്

ന്യൂഡല്‍ഹി; കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി എത്തിയതിന്റെ ആവേശത്തിലാണ് അണികളും മറ്റ് നേതാക്കളും. വളരെ പ്രതീക്ഷയോടെയാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ എല്ലാവരും നോക്കി കാണുന്നത്. എന്നാല്‍ അതിനൊപ്പം ബിജെപിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പ്രിയങ്ക കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ടാണെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസ് ഇത്രയും കാലം ജോക്കറുമായി കളിച്ചത് എന്നാണ് ബിജെപി എംപിയും അഭിനേതാവുമായ പരേഷ് റാവലിന്റെ ചോദ്യം. 

രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ചുകൊണ്ടാണ് പരേഷ് ഇത്തരത്തില്‍ പറഞ്ഞത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സജീവ സാന്ധിധ്യമാകാനൊരുങ്ങുകയാണ്. ഇതിനിടെയാണ് ട്വിറ്ററിലൂടെ പരേഷ് റാവിലിന്റെ പരിഹാസം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ അടങ്ങിയതാണ് പ്രിയങ്കയ്ക്ക് ചുമതലയുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശ്. വാരണാസിയില്‍ മോദിയ്ക്കതെരേ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനത്തിലൂടെ കുടുംബവാഴ്ച കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com