റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി; അമര്‍ ജവാന്‍ ജ്യോതിയില്‍ ആദരമര്‍പ്പിച്ചു

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി; അമര്‍ ജവാന്‍ ജ്യോതിയില്‍ ആദരമര്‍പ്പിച്ചു

രാജ്പഥില്‍  രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായ സിറില്‍ റമാഫോസയാണ് ഇത്തവണത്തെ ഇന്ത്യയുടെ മുഖ്യാതിഥി. പ്രധാനമന്ത്രി നരേന്ദ്ര

 ന്യൂഡല്‍ഹി: രാജ്യത്തിന്റെ 70-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരമര്‍പ്പിച്ചു. സൈനിക മേധാവികള്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ ഇന്ത്യാഗേറ്റില്‍ സ്വീകരിച്ചത്. 

രാജ്പഥില്‍  രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായ സിറില്‍ റമാഫോസയാണ് ഇത്തവണത്തെ ഇന്ത്യയുടെ മുഖ്യാതിഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. 

കശ്മീരില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് നസീര്‍ അഹ്മദ് വാണിക്കുന്ന അശോക ചക്ര ബഹുമതി അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും ചേര്‍ന്ന്‌
ഏറ്റുവാങ്ങി. പ്രൗഢഗംഭീരമായ ചടങ്ങുകള്‍ക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്

. സേനാ വിഭാഗങ്ങളുടെ പരേഡ് പുരോഗമിക്കുകയാണ്. ആയുധങ്ങളുടെ പ്രദര്‍ശനം, വിവിധ കലാരൂപങ്ങള്‍ എന്നിവ പരേഡിന് മിഴിവ് കൂട്ടും. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളോടെ പരേഡ് സമാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com