ഭാരതരത്‌നത്തിന് എന്തുകൊണ്ട് സന്യാസിമാരെ പരിഗണിച്ചില്ല; കേന്ദ്രസര്‍ക്കാരിനോട് രാംദേവ്

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന അടുത്ത വര്‍ഷം മുതല്‍ സന്ന്യാസികള്‍ക്കും നല്‍കണമെന്ന് ബാബ രാംദേവ്
ഭാരതരത്‌നത്തിന് എന്തുകൊണ്ട് സന്യാസിമാരെ പരിഗണിച്ചില്ല; കേന്ദ്രസര്‍ക്കാരിനോട് രാംദേവ്

ഹരിദ്വാര്‍: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന അടുത്ത വര്‍ഷം മുതല്‍ സന്ന്യാസികള്‍ക്കും നല്‍കണമെന്ന് ബാബ രാംദേവ്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട്  ആവശ്യപ്പെടുമെന്നും രാംദേവ് പറഞ്ഞു. കഴിഞ്ഞ എഴുപത് വര്‍ഷമായി ഒരു സന്ന്യാസിക്ക് പോലും ഭാരത രത്‌ന ലഭിക്കാത്തത് വേദനാജനകമാണെന്നും രാംദേവ് അറിയിച്ചു. റിപബ്ലിക്ക് ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കഴിഞ്ഞ 70 വര്‍ഷമായി ഒരു സന്യാസിയെയും ഭാരത രത്‌നക്കായി തെരഞ്ഞെടുക്കപ്പെടാത്തതില്‍ ഖേദകരമുണ്ട്. മഹര്‍ഷി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദജി, ശിവഗാമര സ്വാമിജി തുടങ്ങിയവര്‍ അതിന് അര്‍ഹരാണ്. അടുത്ത വര്‍ഷം മുതല്‍ സന്ന്യാസി സമുദായത്തില്‍ നിന്ന് ഒരാളെ   ഭാരത രത്!നക്കായി പരിഗണിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും ''രാംദേവ് പറഞ്ഞു.

ഈ വര്‍ഷം പ്രണബ് മുഖര്‍ജി, ഭൂപേന്‍ ഹസാരിക, നാനാജി ദേശ്മുഖ് തുടങ്ങിയവരെയാണ് രാജ്യം ഭാരത രത്‌നം നല്‍കി ആദരിച്ചത്. അതേസമയം ലിംഗായത്ത് നേതാവായ ശിവകുമാരസ്വാമിയ്ക്ക് ഭാരത രത്‌ന നല്‍കാത്തതില്‍ കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ജി പരമേശ്വര എന്നിവരടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com