സല്‍മാന്‍ഖാന്‍, കരീന കപൂര്‍...; കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ തേടുന്നു; ആരോപണവുമായി ബിജെപി നേതാവ്

കരുത്തുറ്റ നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ ആശ്രയിക്കുന്നതെന്ന് കൈലാഷ് വിജയ് വാര്‍ഗിയ 
സല്‍മാന്‍ഖാന്‍, കരീന കപൂര്‍...; കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ തേടുന്നു; ആരോപണവുമായി ബിജെപി നേതാവ്


ഇന്‍ഡോര്‍: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃപദവിയിലേയ്ക്ക് എത്തിയതിനെ വിമര്‍ശിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വാര്‍ഗിയ. കരുത്തുറ്റ നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ ആശ്രയിക്കുന്നതെന്ന് കൈലാഷ് ആരോപിച്ചു. ഇന്‍ഡോറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ആത്മവിശ്യാസമില്ല. അവര്‍ക്ക് കരുത്തുറ്റ നേതാക്കളില്ല. അതിനാലാണ് കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ അന്വേഷിക്കുന്നത്. ചിലര്‍ കരീനകപൂറിന്റെ പേര് ഉയര്‍ത്തുമ്പോള്‍ മറ്റ് ചിലര്‍ സല്‍മാന്‍ ഖാന്റെ പേര് പറയുന്നു. ഇപ്പോള്‍ പ്രിയങ്ക നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നു'കൈലാഷ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍  രാഹുല്‍ ഗാന്ധിയുടെ തോതൃത്വഗുണത്തില്‍ വിശ്വസ്തത ഇല്ലാത്തതുകൊണ്ടാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്നും ആരോപിച്ചു. പ്രിയങ്ക വന്നതുകൊണ്ട് കോണ്‍ഗ്രസിന് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തിനെതിരെ ബീഹാര്‍ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ വിനോദ് നാരായണ്‍ ഝാ രംഗത്തെത്തിയിരുന്നു. സുന്ദരമായ മുഖമുള്ളതുകൊണ്ട് പ്രിയങ്കയ്ക്ക് വോട്ടുകിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍

പശ്ചിമ ബംഗാളിലെ ബിജെപി ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ആളാണ് കൈലാഷ് വിജയാവര്‍ഗിയ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കരീന എത്തുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍  രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് താരം പിന്നീട് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com