ഇതൊക്കെ ചെറുത്!; സമുദ്രനിരപ്പില്‍ നിന്ന് 11000അടി മുകളില്‍ മരം കോച്ചുന്ന തണുപ്പില്‍ മേല്‍ക്കുപ്പായമില്ലാതെ കായികാഭ്യാസം നടത്തുന്ന ഇന്ത്യന്‍ സേന (വീഡിയോ)

സമുദ്ര നിരപ്പില്‍ നിന്ന് 11000അടി മുകളില്‍, മരംകോച്ചുന്ന തണുപ്പ്. ഇതൊക്കെയെന്ത് എന്ന ഭാവത്തില്‍ മേല്‍ക്കുപ്പായമില്ലാതെ കായികാഭ്യാസം നടത്തുന്ന സൈനികര്‍...
ഇതൊക്കെ ചെറുത്!; സമുദ്രനിരപ്പില്‍ നിന്ന് 11000അടി മുകളില്‍ മരം കോച്ചുന്ന തണുപ്പില്‍ മേല്‍ക്കുപ്പായമില്ലാതെ കായികാഭ്യാസം നടത്തുന്ന ഇന്ത്യന്‍ സേന (വീഡിയോ)


മുദ്ര നിരപ്പില്‍ നിന്ന് 11000അടി മുകളില്‍, മരംകോച്ചുന്ന തണുപ്പ്. ഇതൊക്കെയെന്ത് എന്ന ഭാവത്തില്‍ മേല്‍ക്കുപ്പായമില്ലാതെ കായികാഭ്യാസം നടത്തുന്ന സൈനികര്‍; സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്. ആയോധന പരിശീലനം നടത്തുന്ന ഇന്‍ഡോ ടിബറ്റന്‍ പൊലീസ് സേനാംഗങ്ങളുടെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 

ഉത്തരാഖണ്ഡിലെ ഔലിയില്‍നിന്നുള്ളതാണ് വീഡിയോ. പാന്റ്‌സ് മാത്രം ധരിച്ച് മേല്‍ക്കുപ്പായമില്ലാതെയാണ് സേനാംഗങ്ങളുടെ പരിശീലനം. പരിസരത്തുള്ള മരങ്ങളില്‍ മഞ്ഞുപെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. 

റിപ്പബ്ലിക് ദിനത്തില്‍ സമുദ്രനിരപ്പില്‍നിന്ന് പതിനെട്ടായിരം അടി മുകളില്‍ ലഡാക്കില്‍ ഐ ടി ബി പി നടത്തിയ ആഘോഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.  30 ഡിഗ്രിയായിരുന്നു അവിടുത്തെ താപനില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com