'അസതോമാ സദ്ഗമയ'യ്‌ക്കെതിരെ ഹര്‍ജി; ഭരണഘടനാ ബെഞ്ച് പരിശോധിക്കും

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു പ്രത്യേക മതത്തെ കുറിക്കുന്ന പ്രാര്‍ത്ഥനാ ഗാനം നിര്‍ബന്ധമാക്കിയിരിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും ഹര്‍ജിക്കാരന്‍
'അസതോമാ സദ്ഗമയ'യ്‌ക്കെതിരെ ഹര്‍ജി; ഭരണഘടനാ ബെഞ്ച് പരിശോധിക്കും


ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നും ഹിന്ദുമതാടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ പ്രാര്‍ത്ഥനാ ഗാനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി ,ഭരണഘടനാ ബഞ്ചിന് വിട്ടു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു പ്രത്യേക മതത്തെ കുറിക്കുന്ന പ്രാര്‍ത്ഥനാ ഗാനം നിര്‍ബന്ധമാക്കിയിരിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാനും വിനിത് സരണുമാണ് ഭരണഘടനാ ബഞ്ച് ഇക്കാര്യത്തില്‍ വിധിപറയുമെന്ന് വ്യക്തമാക്കിയത്. 

അഭിഭാഷകനായ വീനായക് ഷാ ആണ് ഹര്‍ജി നല്‍കിയത്. കെവിയില്‍ പഠനം പൂര്‍ത്തിയാക്കിയ തന്റെ കണ്ട് മക്കളും ഈ പ്രാര്‍ത്ഥനാഗാനം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും ശാസ്ത്രബോധം വളര്‍ത്തിയെടുക്കേണ്ട കുട്ടികളെ ഇത്തരം ഗാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും ബൗദ്ധിക വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28(1) ല്‍ രാജ്യത്തിന്റെ പണം ചിലവഴിച്ച് പ്രവര്‍ത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ യാതൊരു നിര്‍ദ്ദേശങ്ങളും പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകളിലെ പൊതുപ്രാര്‍ത്ഥന മതപരമായ നിര്‍ദ്ദേശത്തിന്റെ കീഴിലാണ് വരുന്നതെന്നും അതിനാല്‍ നിരോധിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. 1,125 കേന്ദ്രീയ വിദ്യാലയങ്ങളാണ് രാജ്യത്തുള്ളത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com