പൊതുപരിപാടിയില്‍ സ്ത്രീയോട് തട്ടിക്കയറി, മൈക്ക് പിടിച്ചുവാങ്ങി സിദ്ധരാമയ്യ, വിവാദം (വിഡിയോ)

പൊതുപരിപാടിയില്‍ സ്ത്രീയോട് ഒച്ചവച്ച്, മൈക്ക് പിടിച്ചുവാങ്ങി സിദ്ധരാമയ്യ, വിവാദം (വിഡിയോ)
പൊതുപരിപാടിയില്‍ സ്ത്രീയോട് തട്ടിക്കയറി, മൈക്ക് പിടിച്ചുവാങ്ങി സിദ്ധരാമയ്യ, വിവാദം (വിഡിയോ)

മൈസൂരു:  പൊതുപരിപാടിയില്‍ വച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വിവാദത്തില്‍. സിദ്ധരാമയ്യ സ്ത്രീയോട് ഒച്ചയുയര്‍ത്തി സംസാരിക്കുന്നതും മൈക്ക് പിടിച്ചുവാങ്ങുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മൈസൂരുവില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് മുന്‍ മുഖ്യമന്ത്രി പരിധി വിട്ടു പ്രവര്‍ത്തിച്ചത്. ഏറെ നേരം സ്ത്രീ സംസാരിക്കുന്നതു കേട്ടിരുന്ന സിദ്ധരാമയ്യ പെട്ടെന്നു നിയന്ത്രണം വിട്ട് അവരുടെ കൈയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. മൈക്ക് പിടിച്ചുവാങ്ങിയപ്പോള്‍ ഒപ്പം അവരുടെ ദുപ്പട്ട സ്ഥാനം തെറ്റുകയും ചെയ്തു. ഇതു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ശക്തമായത്. 

സ്ത്രീകളുടെ അന്തസു ഹനിക്കുന്ന നടപടിയാണ് സിദ്ധരാമയ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബിജെപി പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് ഇതിലൂടെ വ്യക്തമായതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എസ് പ്രകാശ് പറഞ്ഞു. കോണ്‍ഗ്രസില്‍ മുന്‍ മുഖ്യമന്ത്രി പോലും ഇങ്ങനെയാണ് പെരുമാറുന്നതെന്ന് പ്രകാശ് കുറ്റപ്പെടുത്തി.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസില്‍നിന്ന് മുറവിളി ഉയരുകയും സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ അതു പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിഡിയോ പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com