'മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്നയാള്‍'; കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന് എതിരെ ബിജെപി മന്ത്രി; ട്വിറ്ററില്‍ പോര്, വിവാദം

കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവിന് എതിരെയുള്ള ബിജെപി മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശം വിവാദത്തില്‍
'മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്നയാള്‍'; കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന് എതിരെ ബിജെപി മന്ത്രി; ട്വിറ്ററില്‍ പോര്, വിവാദം

ബെംഗളൂരു:  കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവിന് എതിരെയുള്ള ബിജെപി മന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശം വിവാദത്തില്‍. തനിക്ക് ഗുണ്ടുറാവുവിനെ അറിയാവുന്നത് മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ആളായാണ് എന്ന ട്വീറ്റാണ് വിവാദമായിരിക്കുന്നത്. ഹെഗ്‌ഡെയും ദിനേശും തമ്മില്‍ ട്വിറ്ററിലൂടെ നടക്കുന്ന പോരിനിടെയാണ് മന്ത്രി ഇങ്ങനെ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

താജ്മഹലിനെ പറ്റിയുള്ള ഹെഗ്‌ഡെയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ദിനേശ് രംഗത്ത് വന്നതാണ് പോരിന് തുടക്കം. കേന്ദ്രമന്ത്രി ആയതിന് ശേഷം എന്ത് നേട്ടമാണ് ഹെഗ്‌ഡെ കൈവരിച്ചത് എന്നായിരുന്നു ദിനേശിന്റെ വിമര്‍ശനം. കര്‍ണാടക വികസനത്തിന് വേണ്ടി താങ്കള്‍ എന്ത് ചെയ്തു?  ഇത്തരത്തിലുള്ള ചിലരെ എംപിയായും മന്ത്രിയായുമൊക്കെ തെരഞ്ഞെടുക്കപ്പെടുന്നത് പരിതാപകരമാണ്-ഇതായിരുന്നു ദിനേശിന്റെ ട്വീറ്റ്. 

ഇതിന് മറുപടിയുമായി രംഗത്തെത്തിയ മന്ത്രി, ദിനേശ് ആരാണെന്നും എന്ത് നേട്ടങ്ങളാണ് നേടിയതെന്നും സ്വയം പരിചയപ്പെടുത്തിയതിന് ശേഷം താന്‍ ഉത്തരം നല്‍കാമെന്ന് തിരിച്ചടിച്ചു. മുസ്‌ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്ന ഒരാളായി മാത്രമേ തനിക്ക് ദിനേശിനെ അറിയുള്ളുവെന്നും മന്ത്രി എഴുതി. 

താജ്മഹല്‍ മുസ്‌ലിംകള്‍ നിര്‍മ്മിച്ചതല്ലെന്നായിരുന്നു ഹെഗ്‌ഡെയുടെ പ്രസ്താവന. പരമതീര്‍ത്ഥ രാജാവ് നിര്‍മ്മിച്ച ശിവ ക്ഷേത്രമായിരുന്നു താജ്മഹല്‍,തേജോ മഹല്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മന്ത്രി പറഞ്ഞിരുന്നു. തരംതാണ പരിഹാസങ്ങളിലേക്ക് ആനന്ദ് കുമാര്‍ ഹെഗ്‌ഡെ നീങ്ങുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com