രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ ഉറിയെ ആയുധമാക്കി സ്മൃതി ഇറാനി; അമേഠിയില്‍ പ്രത്യേക പ്രദര്‍ശനം

കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയാണ് കേന്ദ്രമന്ത്രി ആയുധമാക്കിയിരിക്കുന്നത്
രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ ഉറിയെ ആയുധമാക്കി സ്മൃതി ഇറാനി; അമേഠിയില്‍ പ്രത്യേക പ്രദര്‍ശനം

അമേഠി; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ അമേഠി മണ്ഡലത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന് തിരിച്ചടി നല്‍കാനുള്ള ഉറച്ച തീരുമാനത്തിലാണ് സമൃതി. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ് താരം. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയാണ് കേന്ദ്രമന്ത്രി ആയുധമാക്കിയിരിക്കുന്നത്. 

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ആസ്പദമാക്കി വിക്കി കൗശാല്‍ ഒരുക്കിയയ ഉറി- ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചലച്ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം അമേഠിയില്‍ നടത്തിയിരിക്കുകയാണ് സ്മൃതി ഇറാനി. റിപ്പബ്ലിക് ദിനം മുതലാണ് മൊബൈല്‍ ഡിജിറ്റല്‍ തീയെറ്റര്‍ വഴി സ്മൃതി ഇറാനി ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിന്റെ വീഡിയോ ബിജെപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 

അമേഠിയില്‍ ഉറി സിനിമ പ്രദര്‍ശിപ്പിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സ്മൃതി ഇറാനി പറഞ്ഞത്. ചിത്രം ആരംഭിക്കുന്നതിന് മുന്‍പ് വീഡിയോ കോളിലൂടെ ആമേഠിയെ അഭിസംഭോദന ചെയ്യാനും മന്ത്രി മറന്നില്ല. 2016 സെപ്റ്റംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഉറി ഒരുക്കിയിരിക്കുന്നത്. റോണി- സ്‌ക്രൂവാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ശനിയാഴ്ച മുതല്‍ പണച്ചിലവ് ഇല്ലാതെ മൊബൈല്‍ തീയെറ്റര്‍ വാന്‍ വഴി അമേഠിയിലെ ജനങ്ങള്‍ ചിത്രം കാണുന്നുണ്ട്. 21 പേര്‍ക്ക് ഇരിക്കാവുന്ന വാനാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയാണ് രാഹുലിനെതിരേ മണ്ഡലത്തില്‍ മത്സരിച്ചത്. പരാജയപ്പെട്ടെങ്കിലും നിരവധി തവണയാണ് സ്മൃതി ഇറാനി മണ്ഡലം സന്ദര്‍ശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com