രാമക്ഷേത്ര നിര്‍മ്മാണം; തര്‍ക്കത്തിലില്ലാത്ത 67 ഏക്കര്‍ ഭൂമി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

തര്‍ക്കഭൂമി അല്ലാത്ത 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടതായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് വെളിപ്പെടുത്തിയത്. 
രാമക്ഷേത്ര നിര്‍മ്മാണം; തര്‍ക്കത്തിലില്ലാത്ത 67 ഏക്കര്‍ ഭൂമി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്‍മഭൂമിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയില്‍. തര്‍ക്കഭൂമി അല്ലാത്ത 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടതായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് വെളിപ്പെടുത്തിയത്. അനുമതി ലഭിച്ചാലുടന്‍ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ മറ്റെല്ലാ സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടും സുപ്രിംകോടതിയുടെ അനുമതിക്ക് ശേഷം മാത്രം നിര്‍മ്മാണം ആരംഭിച്ചാല്‍ മതിയെന്ന നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സ്വാമി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ഇന്നാരംഭിക്കേണ്ടയിരുന്ന അയോധ്യക്കേസ് വാദം ജസ്റ്റിസ് എസ് എ ബോബ്ദെയുടെ സൗകര്യാര്‍ത്ഥം നീട്ടി വയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തര്‍ക്കഭൂമിയല്ലാത്ത പ്രദേശം ഉടമകള്‍ക്ക് തിരികെ നല്‍കാനും പ്രദേശത്ത് ക്രയ വിക്രയങ്ങള്‍ നടത്താനും കേന്ദ്ര സര്‍ക്കാര്‍ അനുമതി തേടിയതായി വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നതിനായി അഞ്ചംഗ ബഞ്ചിനെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാദം കേള്‍ക്കുന്നത് നീട്ടിവച്ചത്. അയോധ്യക്കേസ് എന്ന് പരിഗണിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com