ഗസ്റ്റ് ലക്‌ചേഴ്‌സിന്റെ വേതനം കൂട്ടുന്നു: മാസം 50000 രൂപ വരെ ലഭിക്കും

ഓരോ മാസവും 50000ല്‍ കുറയാത്ത തുക വേതനമായി നല്‍കണമെന്നും തീരുമാനിച്ചിട്ടുണ്ട്. 
ഗസ്റ്റ് ലക്‌ചേഴ്‌സിന്റെ വേതനം കൂട്ടുന്നു: മാസം 50000 രൂപ വരെ ലഭിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകാലാശാലകളില്‍ പഠിപ്പിക്കുന്ന ഗസ്റ്റ് ലക്‌ചേഴ്‌ലിന്റെ വേതനം കൂട്ടുന്നു. ഇനിമുതല്‍ ഓരോ ക്ലാസിനും 1500 രൂപയാക്കി കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനയെങ്കില്‍ 50000 രൂപയില്‍ കുറയാത്ത ഒരു തുകയാണ് പ്രതിമാസ വേതനമായി ലഭിക്കുക.

ഡിസംബര്‍ 10ന് നടന്ന യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ മീറ്റിങ്ങിലാണ് ഗസ്റ്റ് അധ്യാപകരുടെ വേതനത്തെ സംബന്ധിച്ച ഈ തീരുമാനമെടുത്തത്. ഈ വിജ്ഞാപനപ്രകാരം ഗസ്റ്റ് ലക്‌ചേഴ്‌സിന് ജോലിഭാരം കൂടുതലാണെങ്കില്‍ 20% അധികം അധ്യാപകരെ നിയമിക്കാനും ഉത്തരവുണ്ട്. 

അസിസ്റ്റന്റ് പ്രഫസറുടെ അതേ യോഗ്യത തന്നെയാണ് ഗസ്റ്റ് അധ്യാപകരുടെ തസ്തികയിലേക്കും വേണ്ടത്. പക്ഷേ, പെന്‍ഷന്‍, ഗ്രാറ്റിവിറ്റി, ലീവ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കില്ല. കൂടാതെ സൂപ്രണ്ട് അധ്യാപകരുടെ (ഗസ്റ്റ്) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 70 വയസ് ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com