ഗാന്ധിജിയുടെ നെഞ്ചിലേക്ക് 'വെടിയുതിര്‍ത്ത്' ഹിന്ദുമഹാസഭയുടെ ആഘോഷം; രക്തമൊഴുകുമ്പോള്‍ മധുരപലഹാര വിതരണവും (വീഡിയോ)

അലിഗഡില്‍ രാവിലെ നടന്ന ആഘോഷങ്ങള്‍ ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജാ ഷാകുന്‍ പാണ്ഡേയാണ് വെടിയുതിര്‍ത്തത്. നെഞ്ചില്‍ നിന്നും രക്തം താഴെ വീണയുടന്‍ ഗോഡ്‌സെയ്ക്ക് പൂമാല അര്‍പ്പിച്ച ശേഷം
ഗാന്ധിജിയുടെ നെഞ്ചിലേക്ക് 'വെടിയുതിര്‍ത്ത്' ഹിന്ദുമഹാസഭയുടെ ആഘോഷം; രക്തമൊഴുകുമ്പോള്‍ മധുരപലഹാര വിതരണവും (വീഡിയോ)

അലിഗഡ്:  മഹാത്മ ഗാന്ധി വെടിയേറ്റ് മരിച്ചതിന്റെ 71-ാം വാര്‍ഷികത്തിന് ഹിന്ദു മഹാസഭ നടത്തിയ 'ആഘോഷം' വിവാദമാകുന്നു. ഗാന്ധിജിയുടെ പ്രതിമയില്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്തും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ ആഘോഷം നടത്തിയത്. 

അലിഗഡില്‍ രാവിലെ നടന്ന ആഘോഷങ്ങള്‍ ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജാ ഷാകുന്‍ പാണ്ഡേയാണ് വെടിയുതിര്‍ത്തത്. നെഞ്ചില്‍ നിന്നും രക്തം താഴെ വീണയുടന്‍ ഗോഡ്‌സെയ്ക്ക് പൂമാല അര്‍പ്പിച്ച ശേഷം മധുരപലഹാരങ്ങളും വിതരണം ചെയ്തതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും മഹാത്മഗാന്ധിക്ക് രാവിലെ ആദരമര്‍പ്പിച്ചതിന് പിന്നാലെയാണ് ഹിന്ദുമഹാസഭയുടെ ആഘോഷം നടന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര നായകനല്ല ഗാന്ധിയെന്നും വിഭജനത്തിന്റെ കാരണക്കാരനാണെന്നുമാണ് ഹിന്ദുമഹാസഭയുടെ വാദം. 1948 ജനുവരി 30 ന് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഗാന്ധിജിക്ക് നേരെ  നാഥുറാം വിനായക് ഗോഡ്‌സെ നിറയൊഴിക്കുകയായിരുന്നു. ഗാന്ധിവധത്തില്‍ കുറ്റക്കാരനായ ഗോഡ്‌സെയെ പിന്നീട് തൂക്കിക്കൊന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com