രാഹുലിന്റെ അടുത്ത വാഗ്ദാനം ഫ്രീ സെക്‌സ് ? ; ആക്ടിവിസ്റ്റിന്റെ പരാമര്‍ശം വിവാദത്തില്‍ ; രൂക്ഷവിമര്‍ശനം

രാഹുലിന്റെ അടുത്ത വാഗ്ദാനം ഫ്രീ സെക്‌സ് ? ; ആക്ടിവിസ്റ്റിന്റെ പരാമര്‍ശം വിവാദത്തില്‍ ; രൂക്ഷവിമര്‍ശനം

'വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളില്‍ പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ക്കെല്ലാം സൗജന്യമായി സെക്‌സ് കൂടി രാഹുല്‍ ഉറപ്പ് നല്‍കുന്നത് വരെ കാത്തിരിക്കൂ' 

ന്യൂഡല്‍ഹി: രാഹുലിന്റെ അടുത്ത വാഗ്ദാനം പ്രായപൂര്‍ത്തിയായവര്‍ക്ക് സൗജന്യ സെക്‌സ് ആയിരിക്കുമോയെന്ന് പരിഹാസം. ആക്ടിവസ്റ്റ് മധുപൂര്‍ണിമ കിശ്വര്‍ ആണ് ഈ ചോദ്യവുമായി രംഗത്തെത്തിയത്. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മധുപൂര്‍ണിമ കിശ്വറിന്റെ വിവാദ ട്വീറ്റ്. 

വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളില്‍ പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ക്കെല്ലാം സൗജന്യമായി സെക്‌സ് കൂടി രാഹുല്‍ ഉറപ്പ് നല്‍കുന്നത് വരെ കാത്തിരിക്കൂ എന്നാണ് മധുപൂര്‍ണിമ കിശ്വര്‍ ട്വിറ്ററില്‍ കുറിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധി നടത്തുന്ന വാഗ്ദാനങ്ങളെ പരാമര്‍ശിച്ചായിരുന്നു മധുകിശ്വറിന്റെ അഭിപ്രായപ്രകടനം. 

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കും. വനിതാ സംവരണ ബില്‍ പാസാക്കും. വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പരിഗണന പാര്‍ട്ടിയില്‍ നല്‍കും. പാവപ്പെട്ടവര്‍ക്ക് പണച്ചെലവില്ലാതെ മികച്ച വിദ്യാഭ്യാസ സംവിധാനം ഉണ്ടാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു.

മധുപൂര്‍ണിമ കിശ്വറിന്റെ പരാമര്‍ശത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് രാഹുല്‍ദേവ് എന്നയാള്‍ പ്രതികരിച്ചത്. വിഷയത്തില്‍ ട്വീറ്റുകളും റീട്വീറ്റുകളും പ്രവഹിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com