നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലി ചെയ്യാം; നിയമ തടസ്സമില്ലെന്ന് സുപ്രിം കോടതി

സംസ്ഥാനം അംഗീകരിച്ച രേഖകള്‍ ഉള്ളവര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതിന് നഴ്‌സിങ് കൗണ്‍സില്‍ ആക്ട് പ്രകാരം തടസ്സമില്ലെന്നും സുപ്രിം കോടതി
നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലി ചെയ്യാം; നിയമ തടസ്സമില്ലെന്ന് സുപ്രിം കോടതി

 ന്യൂഡല്‍ഹി: അംഗീകൃത നഴ്‌സിങ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാമെന്ന് സുപ്രിം കോടതി. സംസ്ഥാനം അംഗീകരിച്ച രേഖകള്‍ ഉള്ളവര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതിന് നഴ്‌സിങ് കൗണ്‍സില്‍ ആക്ട് പ്രകാരം തടസ്സമില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.
നിയമവിധേയമായി രാജ്യത്തെവിടെയും ജോലി ചെയ്യാനുള്ള അവകാശം പൗരന്റെ മൗലിക അവകാശമാണെന്നും ഭരണഘടനയുടെ എല്ലാ പിന്‍ബലവുമുണ്ടെന്നും ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, നവീന്‍സിന്‍ഹ എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.

സംസ്ഥാന നഴ്‌സിങ് കൗണ്‍സിലിനാണ് അതത് സംസ്ഥാനങ്ങളിലെ നഴ്‌സിങ് കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരമെന്നും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അനുമതി ആവശ്യമില്ലെന്നും പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

ബോംബൈ ഹൈക്കോടതിയില്‍ എത്തിയ ഈ കേസില്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം മാത്രമുള്ളവര്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ മാത്രമേ ജോലിക്ക് അര്‍ഹതയുള്ളൂവെന്നും കോടതി വിധിച്ചിരുന്നു. ഇക്കാര്യം സര്‍ട്ടിഫിക്കറ്റിലും യൂണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വകാര്യ നഴ്‌സിങ് കോളെജ് മാനേജ്‌മെന്റുകള്‍ സുപ്രിംകോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com