ഹനുമാന്‍ പ്രതിഷ്ഠയില്‍ മാല ചാര്‍ത്തുന്നതിനിടെ 11 അടി ഉയരത്തില്‍ നിന്ന് കാല്‍ തെറ്റി വീണു; പൂജാരിക്ക് ദാരുണാന്ത്യം ( വീഡിയോ) 

പൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ, 11 അടി ഉയരത്തില്‍ നിന്ന് കാല്‍ തെറ്റി വീണ് പൂജാരി മരിച്ചു
ഹനുമാന്‍ പ്രതിഷ്ഠയില്‍ മാല ചാര്‍ത്തുന്നതിനിടെ 11 അടി ഉയരത്തില്‍ നിന്ന് കാല്‍ തെറ്റി വീണു; പൂജാരിക്ക് ദാരുണാന്ത്യം ( വീഡിയോ) 

നാമക്കല്‍: പൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ, 11 അടി ഉയരത്തില്‍ നിന്ന് കാല്‍ തെറ്റി വീണ് പൂജാരി മരിച്ചു. നാമക്കലിലെ ഏറ്റവും പ്രസിദ്ധമായ ആഞ്ജനേയര്‍ ക്ഷേത്രത്തിലെ പൂജാരിയായ വെങ്കടേഷ് (53) ആണ് മരിച്ചത്. 18 അടി ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠയില്‍ പൂജകള്‍ നടത്തുന്നതിനിടെ കാല്‍ തെറ്റി നിലത്തേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം.  

തുളസിമാല ചാര്‍ത്താനായി പ്രതിഷ്ഠയില്‍ കയറിയതായിരുന്നു പൂജാരി. ഭക്തര്‍ നല്‍കുന്ന തുളസി മാലകളാണ് പ്രതിഷ്ഠയില്‍ ചാര്‍ത്തുക. 11 അടി ഉയരമുള്ള ഏണിയില്‍ നിന്നാണ് മാലകള്‍ ചാര്‍ത്തുന്നത്. ഏണിയില്‍നിന്ന് പ്രതിഷ്ഠയില്‍ തുളസിമാല ചാര്‍ത്തുന്നതിനിടെ കാല്‍ തെറ്റി നിലത്തേയ്ക്കു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ പൂജാരിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വിനോദസഞ്ചാരത്തിന് പേരുകേട്ട സ്ഥലമായ നാമക്കലിലെ പ്രധാന ആകര്‍ഷണമാണ് ആഞ്ജനേയര്‍ ക്ഷേത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com