ബംഗാളിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍

ബംഗാളിലെ മദ്രസകള്‍ വഴി തീവ്രവാദ സംഘടനകള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ബംഗാളിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: ബംഗാളിലെ മദ്രസകള്‍ വഴി തീവ്രവാദ സംഘടനകള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാര്‍ലന്റെില്‍ വെച്ച ചോദ്യത്തിനുള്ള മറുപടിയിലിയാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച്, ജമാ അത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന തീവ്രവാദ സംഘടന റിക്രൂട്ട്‌മെന്റ് നടത്തുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. നിരോധിത തീവ്രവാദ സംഘടനകളുടെ കൂട്ടത്തില്‍ പെടുത്തിയ സംഘടനയാണിത്. 

ബര്‍ദ്മാന്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളിലെ മദ്രസകള്‍ വഴി റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് മറുപടിയില്‍ പറയുന്നു. ലഷ്‌കറെ തോയിബയുമായി ബന്ധമുള്ള ഈ സംഘടന ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കേന്ദ്രം വ്യക്തമാക്കി. 

ഒളിത്താവളങ്ങളായി മാത്രമല്ല, റിക്രൂട്ടിങിനായും ഗ്രാമങ്ങളെ ഇവര്‍ ഉപയോഗിക്കുന്നു. മദ്രസകളും പള്ളികളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഈ മേഖലകളില്‍ നിന്ന് ധാരളം ആക്രമണങ്ങളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. 

നേരത്തെ ബംഗ്ലാദേശും പശ്ചിമ ബംഗാളിലെ ഒരുഭാഗവും കേന്ദ്രീകരിച്ച് ഭീകരസംഘടനയായ ഐഎസ്എസ് പ്രവര്‍ത്തനമാരംഭിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗാളിന്റെ പല ഭാഗങ്ങളില്‍ നിന്നും ഐഎസ് അനുകൂല പോസ്റ്ററുകളും കണ്ടെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com