കല്ലെറിഞ്ഞ് താഴെ വീഴ്ത്തി, നാട്ടുകാർ സംഘം ചേർന്ന് പുലിയെ തല്ലിക്കൊന്നു; വനപാലകർ നോക്കുകുത്തി ( വീഡിയോ)

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ കുരുബാരഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം
കല്ലെറിഞ്ഞ് താഴെ വീഴ്ത്തി, നാട്ടുകാർ സംഘം ചേർന്ന് പുലിയെ തല്ലിക്കൊന്നു; വനപാലകർ നോക്കുകുത്തി ( വീഡിയോ)

ബം​ഗലൂരു: നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ കുരുബാരഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം. വനപാലകരുടെ കൺമുന്നിൽ വച്ചാണ് നാട്ടുകാർ  സംഘം ചേര്‍ന്ന് പുലിയെ അടിച്ചുകൊന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കഴിഞ്ഞദിവസം നാട്ടുകാരായ രണ്ടുപേരെ പ്രദേശത്തെ തോട്ടത്തില്‍വച്ച് പുലി ആക്രമിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്ന് പുലിയെ പിടിക്കാനായി രംഗത്തിറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തിയിരുന്നു. 

ഇതിനിടെയാണ് ബുധനാഴ്ച രാവിലെ പുലി ഒരു മരത്തിന്റെ മുകളില്‍ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പുലിയെ കല്ലെറിഞ്ഞ് വീഴ്ത്തിയ നാട്ടുകാര്‍ സംഘം ചേര്‍ന്ന് തല്ലികൊല്ലുകയായിരുന്നു. പ്രകോപിതരായ നാട്ടുകാരെ തടയാന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com