'ഈ ധൈര്യം ഒരുപാട് പേർക്കുണ്ടാകില്ല, തീരുമാനത്തിനോട് ആദരവ് മാത്രം'; രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി
'ഈ ധൈര്യം ഒരുപാട് പേർക്കുണ്ടാകില്ല, തീരുമാനത്തിനോട് ആദരവ് മാത്രം'; രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് പ്രിയങ്ക പിന്തുണയറിയിച്ചത്. 

''ഒരുപാട് പേർക്കുണ്ടാകില്ല ഈ ധൈര്യം. രാഹുൽ ഗാന്ധി, ഈ തീരുമാനത്തിനോട് ആദരവ് മാത്രം''- പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇന്നലെയാണ് പരസ്യമായി രാഹുൽ ഗാന്ധി രാജി സമർപ്പിച്ച് കത്ത് നൽകിയത്. ഇന്നാണ് പ്രിയങ്ക പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തത്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പാർട്ടിക്ക് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്വം പൂർണമായും ഏറ്റെടുക്കുന്നതായി രാജിക്കത്തിൽ രാഹുൽ വ്യക്തമാക്കിയിരുന്നു. അധികാരത്തിന് വേണ്ടിയല്ല താൻ രാഷ്ട്രീയത്തിലിറങ്ങിയതെന്നും ആരോടും വിദ്വേഷമില്ലെന്നും കോൺഗ്രസ് പാർട്ടിയെ സേവിക്കാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com