കള്ളന്റെ എടിഎം കാർഡ് വനിതാ എസ്ഐ കവർന്നു! കൈക്കലാക്കിയത് രണ്ടര ലക്ഷം രൂപ; നടപടി

ഷാഹുൽ ഹമീദിന്റെ 15 എടിഎം കാർഡുകളിൽ രണ്ടെണ്ണം കാണാതായെന്നാണ് കേസ് അന്വേഷിച്ച എസ്ഐ കയൽവിഴി റിപ്പോർട്ട് ചെയ്തത്
കള്ളന്റെ എടിഎം കാർഡ് വനിതാ എസ്ഐ കവർന്നു! കൈക്കലാക്കിയത് രണ്ടര ലക്ഷം രൂപ; നടപടി

ചെന്നൈ: ദീർഘദൂര ട്രെയിനുകളിലെ എസി കോച്ചുകളിലെ യാത്രക്കാരിൽ നിന്ന് സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ തൃശൂർ സ്വ​ദേശി ഷാഹുൽ ഹമീദിന്റെ എടിഎം കാർഡ് ഉപയോ​ഗിച്ച് രണ്ടര ലക്ഷം രൂപ കൈക്കലാക്കിയ റെയിൽവേ പൊലീസിലെ വനിത എസ്ഐക്കെതിരെ നടപടി. ഷാഹുൽ ഹമീദിന്റെ 15 എടിഎം കാർഡുകളിൽ രണ്ടെണ്ണം കാണാതായെന്നാണ് കേസ് അന്വേഷിച്ച എസ്ഐ കയൽവിഴി റിപ്പോർട്ട് ചെയ്തത്.

എന്നാൽ വിവരങ്ങൾ റെയിൽവേ പൊലീസ് ബാങ്കുകൾക്ക് കൈമാറി നടത്തിയ അന്വേഷണത്തിൽ ഇവ ഉപയോ​ഗിച്ച് പലപ്പോഴായി രണ്ടര ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തി. എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പണം എടുത്തത് കയൽവിഴിയാണെന്നും വ്യക്തമായി. പിടിക്കപ്പെട്ടെന്ന് ഉറപ്പായപ്പോൾ ഇവർ പണം തിരികെ നൽകി മാപ്പ് പറഞ്ഞു. 

ഇവർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികൃതർ സിറ്റി പൊലീസ് കമ്മീഷണർ എകെ വിശ്വനാഥന് കത്ത് നൽകിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com