ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ചു; അര്‍ധസഹോരിമാര്‍ വിവാഹിതരായി; നാട്ടുകാര്‍ ഞെട്ടി

വിവാഹം നടത്തിയതിന് ക്ഷേത്രത്തിലെ പുരോഹിതനെതിരെ  വിമര്‍ശനവുമായി നാട്ടുകാര്‍ 
ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ചു; അര്‍ധസഹോരിമാര്‍ വിവാഹിതരായി; നാട്ടുകാര്‍ ഞെട്ടി

വാരണസി: ബന്ധുക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് വാരണസിയിലെ ഒരു കുടുംബത്തിലെ അര്‍ധസഹോദരിമാര്‍ വിവാഹിതരായി. നഗരത്തിലെ ഒരു ശിവക്ഷേത്രത്തില്‍ പുരോഹിതന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങ്. 

രോഹാനിയയില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് വാരണസിയിലെ ശിവക്ഷേത്രത്തിലെത്തി വിവാഹം കഴിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസമായിരുന്നു സംഭവം. വിവാഹം നടത്തിതരണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തുകയായിരുന്നു. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനാകില്ലെന്ന് പുരോഹിതന്‍ നിലപാട് അറിയിച്ചെങ്കിലും വിവാഹം നടത്തിതരാതെ തിരികെപോകില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍തന്നെ നിലയുറപ്പിച്ചു. ഇതോടെയാണ് പുരോഹിതന്‍ വിവാഹചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. 

സംഭമറിഞ്ഞ് നിരവധിപേര്‍ ക്ഷേത്രപരിസരത്ത് എത്തിയെങ്കിലും സ്ഥിതിഗതികള്‍ വഷളാകുന്നതിന് മുന്‍പ് പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍നിന്നും മടങ്ങി. ഇതിനിടെ വിവാഹം നടത്തിയതിന് ക്ഷേത്രത്തിലെ പുരോഹിതനെതിരെയും വിമര്‍ശനമുയര്‍ന്നു. 

കാന്‍പൂരില്‍ നിന്ന് ബന്ധുവീട്ടില്‍നിന്ന് പഠിക്കാനെത്തിയ പെണ്‍കുട്ടിയാണ് അര്‍ധസഹോദരിയെ വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് പെണ്‍കുട്ടികള്‍ വിവാഹിതരായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com