ഭര്‍ത്താവുമായി വഴക്കിട്ടു; സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി യുവതിയുടെ ആത്മഹത്യാശ്രമം; ജനല്‍ക്കമ്പി മുറിച്ച് പൊലീസെത്തി

വീട്ടിലുണ്ടായിരുന്ന രണ്ട് മക്കളെ തൊട്ടടുത്ത മുറിയില്‍ അടച്ചിട്ട ശേഷമായിരുന്നു ആത്മഹത്യാശ്രമം
ഭര്‍ത്താവുമായി വഴക്കിട്ടു; സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി യുവതിയുടെ ആത്മഹത്യാശ്രമം; ജനല്‍ക്കമ്പി മുറിച്ച് പൊലീസെത്തി


ന്യൂഡല്‍ഹി: ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസ് രക്ഷപ്പെടുത്തി. ഡല്‍ഹിയിലെ സംഗം വിഹാറിലെ ഫ്‌ലാറ്റി
ലെ മൂന്നാം നിലയിലെ വീട്ടിനുള്ളിലാണ് മുപ്പത്തിയെട്ടുകാരി സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. വീട്ടിലുണ്ടായിരുന്ന രണ്ട് മക്കളെ തൊട്ടടുത്ത മുറിയില്‍ അടച്ചിട്ട ശേഷമായിരുന്നു ആത്മഹത്യാശ്രമം. 

ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ജനാലയിലൂടെ യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടു. സമീപത്തുള്ള സ്ഥലത്ത് നിന്ന് വെല്‍ഡറെ കൂട്ടിയെത്തി ജനല്‍ക്കമ്പി മുറിച്ചെടുത്ത് മുറിയില്‍ പ്രവേശിച്ചു.തുടര്‍ന്ന് കെട്ടിത്തൂങ്ങിയ ഷോള്‍ മുറിച്ച് യുവതിയെ താഴെയിറക്കുകയും കഴുത്തിലെ കെട്ടയയ്ക്കുകയും ചെയ്തു. അബോധാവാസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചു. 

യുവതി ഇപ്പോഴും ചികിത്സയിലാണെന്ന് പോലീസ് വക്താവ് അറിയിച്ചു. സംഭവസമയത്ത് യുവതിയുടെ ഭര്‍ത്താവ് ഗുരുഗ്രാമിലെ ജോലിസ്ഥലത്തായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com