ആധാര്‍ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം; സുപ്രിം കോടതിയില്‍ വീണ്ടും കേസ്, നോട്ടീസ്

ആധാര്‍ ഓര്‍ഡിന്‍സിനെ ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ യുഐഡിഎഐയ്ക്കും കേന്ദ്ര സര്‍ക്കാറിനും സുപ്രിം കോടതി നോട്ടീസ് അയച്ചു
ആധാര്‍ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം; സുപ്രിം കോടതിയില്‍ വീണ്ടും കേസ്, നോട്ടീസ്

ന്യൂഡല്‍ഹി: കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആധാര്‍ ഓര്‍ഡിന്‍സിനെ ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ യുഐഡിഎഐയ്ക്കും കേന്ദ്ര സര്‍ക്കാറിനും സുപ്രിം കോടതി നോട്ടീസ് അയച്ചു. ആധാര്‍ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ആധാര്‍ ആന്‍ഡ് അദര്‍ ലോസ് (ഭേദഗതി) ഓര്‍ഡിന്‍സ്, ആധാര്‍ (പ്രൈസിങ് ഒഫ് ഓതന്റിഫിക്കേഷന്‍ സര്‍വീസ്) റെഗുലേഷന്‍ എന്നിവയെ ചോദ്യം ചെയ്ത് ജിഎസ് വോംബത്കരെ, ബെസ്വാദ വില്‍സണ്‍ എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 

സര്‍ക്കാരിനെ വിശ്വസിച്ചു നല്‍കുന്ന ബയോമെട്രിക് വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു നല്‍കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ആധാര്‍ വിവരങ്ങള്‍ കൈക്കലാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ് ഓര്‍ഡിന്‍സ്. വാണിജ്യാടിസ്ഥാനത്തിലുള്ള ചൂഷണത്തിനാണ് ഇത് വഴിയൊരുക്കുന്നത്. സര്‍ക്കാര്‍ സേവനം നിര്‍വഹിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ആധാര്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്ന ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com