'ഇന്നലെ എംഎല്‍എ, ഇന്ന് കൗണ്‍സിലര്‍'; കോഴി വ്യാപാരിയെ പൊതിരെ തല്ലി; വീഡിയോ

പാര്‍ക്കിങ്ങിനെ ചൊല്ലി കോഴി വണ്ടിക്കാക്കാര്‍ക്ക് നഗരസഭാ കൗണ്‍സിലറുടെ മര്‍ദ്ദനം 
'ഇന്നലെ എംഎല്‍എ, ഇന്ന് കൗണ്‍സിലര്‍'; കോഴി വ്യാപാരിയെ പൊതിരെ തല്ലി; വീഡിയോ

മുംബൈ: പാര്‍ക്കിങ്ങിനെ ചൊല്ലി കോഴി വണ്ടിക്കാക്കാര്‍ക്ക് ശിവസേനാ നേതാവിന്റെ മര്‍ദ്ദനം. മുംബൈയിലെ മാഹിം റെയില്‍വെ സ്‌റ്റേഷന് സമീപം വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. മുന്‍മേയറും ഇപ്പോഴത്തെ കൗണ്‍സിലറുമായ മിലിന്ദ് വൈദ്യയും ട്ടാളികളുമാണ് വണ്ടിക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. 

വണ്ടി അനധികൃതമായി പാര്‍ക്ക് ചെയ്തുവെന്നാരോപിച്ചായിരുന്നു നേതാവിന്റെ മര്‍ദ്ദനം. മൂന്ന് കോഴി വണ്ടികളാണ് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തത്. വണ്ടിയിലുള്ള ആള്‍ നിരത്തില്‍ ഫോണില്‍ 
സംസാരിക്കുന്നതിനിടെ  കൗണ്‍സിലര്‍ മുഖത്ത് അടിക്കുകയായിരുന്നു. പിന്നാലെ വന്നവര്‍ മറ്റുവണ്ടിയിലുള്ളവരെ  മര്‍ദ്ദിക്കുകയുംസാധനങ്ങള്‍ എറിഞ്ഞുടയ്ക്കുകയും  ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

കൗണ്‍സിലര്‍ എന്ന നിലയില്‍ അനധികൃത പാര്‍ക്കിങിനെ സംബന്ധിച്ച്  നഗരസഭയില്‍ രണ്ട് വര്‍ഷമായി ഈ വിഷയം ഉന്നയിക്കുകയാണ്‌.  ഇതിന് പരിഹാരമാകാത്ത സാഹചര്യത്തിലാണ് മുന്‍ മേയര്‍ വണ്ടിക്കാരെ മര്‍ദ്ദിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com