തേളിന്റെ കുത്തേറ്റ കുട്ടിയെ ചികിത്സിക്കാന്‍ മന്ത്രവാദി, ആശുപത്രിയില്‍ എത്തിക്കാതെ സ്‌കൂള്‍ അധികൃതര്‍; പത്തുവയസ്സുകാരന് ദാരുണാന്ത്യം, പ്രതിഷേധം  

തേളിന്റെ കടിയേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി യഥാസമയം ചികിത്സ കിട്ടാതെ മരിച്ചു
തേളിന്റെ കുത്തേറ്റ കുട്ടിയെ ചികിത്സിക്കാന്‍ മന്ത്രവാദി, ആശുപത്രിയില്‍ എത്തിക്കാതെ സ്‌കൂള്‍ അധികൃതര്‍; പത്തുവയസ്സുകാരന് ദാരുണാന്ത്യം, പ്രതിഷേധം  

ലക്‌നൗ: തേളിന്റെ കടിയേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി യഥാസമയം ചികിത്സ കിട്ടാതെ മരിച്ചു. കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പാക്കുന്നതിന് പകരം സ്‌കൂള്‍ അധികൃതര്‍ പത്തുവയസ്സുകാരനെ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയതാണ് മരണത്തിനിടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ പ്രാഥമിക വിദ്യാലയത്തിലാണ് ദാരുണ സംഭവം. സ്‌കൂളിലെ ഹെഡ്മാസ്റ്ററിന്റെ നിര്‍ദേശപ്രകാരം മറ്റു കുട്ടികളൊടൊപ്പം തറ അടിച്ചുവാരി വൃത്തിയാക്കുന്നതിനിടെയാണ് പത്തുവയസ്സുകാരനെ തേള്‍ കുത്തിയത്. എന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് കുട്ടിക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിന് പകരം മന്ത്രവാദിയുടെ അടുക്കല്‍ കൊണ്ടുപോയതാണ് മരണം സംഭവിക്കാന്‍ കാരണമെന്നാണ് ആരോപണം. അവിടെ വച്ച് കുട്ടിയുടെ ശാരീരികാവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനും അധികൃതര്‍ ഉത്തരവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com