'മമ്മി, പപ്പ സോറി'; ഇയര്‍ഫോണ്‍ വാങ്ങിയതിന് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 17 കാരന്‍ തൂങ്ങിമരിച്ചു

11ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്
'മമ്മി, പപ്പ സോറി'; ഇയര്‍ഫോണ്‍ വാങ്ങിയതിന് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 17 കാരന്‍ തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ 17 വയസുകാരന്‍ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചു. വസന്ത് വിഹാര്‍ സ്വദേശിയായ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയാണ് കുട്ടിയേയും കൊണ്ട് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. 

'മമ്മി, പപ്പാ. സോറി' എന്ന് എഴുതി വെച്ചാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മരിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തില്‍ ഓണ്‍ലൈനിലൂടെ ഒരു ഇയര്‍ഫോണ്‍ വാങ്ങിയതിന് മാതാപിതാക്കള്‍ കുട്ടിയെ വഴക്കു പറഞ്ഞിരുന്നതായി കണ്ടെത്തി. ഇതിന്റെ ദുഃഖത്തില്‍ ആത്മഹത്യ ചെയ്യാനാണ് സാധ്യത എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് വിലയിരുത്തുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കേശവ് മഹാവിദ്യാലത്തിലെ പ്യൂണാണ് കു്ടടിയുടെ അച്ഛന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com