രാജീവ് ഗാന്ധി വധക്കേസ്: നളിനിക്ക് മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ച് ഹൈക്കോടതി

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനിക്ക് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി
രാജീവ് ഗാന്ധി വധക്കേസ്: നളിനിക്ക് മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ച് ഹൈക്കോടതി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനിക്ക് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍
മുപ്പത് ദിവസത്തെ പരോളാണ് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്.  ഇരുപത്തിയേഴ് കൊല്ലത്തിനിടെ 2016 ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങിനു വേണ്ടി ഒരു ദിവസം മാത്രമാണ് നേരത്തെ നളിനി ജയിലിനു പുറത്തിറങ്ങിയിട്ടുള്ളത്.

1991 മേയ് ഇരുപത്തിയൊന്നിന്  പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസിലെ  പ്രതിയാണ് നളിനി. സുപ്രീംകോടതിയും ശരിവച്ച വധശിക്ഷ രാജീവിന്റെ വിധവ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ല്‍ തമിഴ്‌നാടു സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചു. അറസ്റ്റിലായതു മുതല്‍ 27 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി. ജയിലില്‍ വച്ചുണ്ടായ മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുത്താന്‍ ആറുമാസത്തെ പരോള്‍ ചോദിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മറികടന്നു കോടതി അനുവദിച്ചതോടെയാണ് മൂന്നുകൊല്ലത്തിനു ശേഷം നളിനി പുറംലോകം കാണുന്നത്.

ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക്  രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്.  എന്നാല്‍ 27 വര്‍ഷമായി പരോള്‍ ലഭിച്ചിട്ടില്ലെന്നാണ് നളിനിയുടെ പരാതി. ജയില്‍ സുപ്രണ്ടിനു നല്‍കിയ അപേക്ഷയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com