സുരക്ഷാപ്പടയില്ല, പിരിമുറുക്കങ്ങളില്ല, സിനിമ കാണാന്‍ സാധാരണക്കാരനെപ്പോലെ രാഹുല്‍ തിയേറ്ററില്‍; അമ്പരന്ന് ഒപ്പമിരുന്നവര്‍, വീഡിയോ 

സുരക്ഷാ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കുമില്ലാതെ സാധാരണക്കാരനെ പോലെ തിയറ്ററിലെത്തി രാഹുല്‍ സിനിമ കണ്ടതാണ് എല്ലാവരെയും അമ്പരിപ്പിച്ചത്
സുരക്ഷാപ്പടയില്ല, പിരിമുറുക്കങ്ങളില്ല, സിനിമ കാണാന്‍ സാധാരണക്കാരനെപ്പോലെ രാഹുല്‍ തിയേറ്ററില്‍; അമ്പരന്ന് ഒപ്പമിരുന്നവര്‍, വീഡിയോ 

ഴിഞ്ഞദിവസം അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ രാജിക്കത്ത് പങ്കുവെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒരേസമയം ഇതുസംബന്ധിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്ന പശ്ചാത്തലത്തില്‍ രാജിവെച്ചത് ശരിയായില്ല എന്ന മട്ടില്‍ ഒരു വിഭാഗം വിമര്‍ശിക്കുമ്പോള്‍, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച രാഹുലിന്റെ തീരുമാനം മാതൃകപരം എന്നാണ് മറുവിഭാഗം വാദിച്ചത്. ഈ പിരിമുറുക്കത്തിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കുമില്ലാതെ സാധാരണക്കാരനെ പോലെ തിയറ്ററിലെത്തി രാഹുല്‍ സിനിമ കണ്ടതാണ് എല്ലാവരെയും അമ്പരിപ്പിച്ചത്.

തന്റെ രാജി കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ട ദിവസം തന്നെയാണ് ഡല്‍ഹിയില്‍ അദ്ദേഹം സിനിമ കാണാന്‍ പോയത്. തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമ കാണാനാണ് അദ്ദേഹം എത്തിയത്.  ഏറെ രാഷ്ട്രീയമാനമുള്ള ചിത്രം കാണാനെത്തിയതിലൂടെ രാഹുല്‍ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടും ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. വിഐപി പരിഗണനയില്ലാതെ സാധാരണക്കാര്‍ക്കൊപ്പം ഇരിക്കുകയും പോപ്പ്‌കോണ്‍ കഴിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും രാഹുല്‍ ഗാന്ധി തിയറ്ററിലും ശ്രദ്ധ നേടി. ഒപ്പമിരിക്കുന്നവര്‍ക്ക് കൈകൊടുക്കുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തു രാഹുല്‍. തിയറ്ററിലുണ്ടായിരുന്ന ആരോ പകര്‍ത്തിയ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com