സ്വയം സഹായ സംഘത്തിലെ ഓരോ വനിതക്കും ഒരു ലക്ഷം രൂപ വരെ വായ്പ ; ബജറ്റില്‍ സ്ത്രീശാക്തികരണത്തിന് ഊന്നല്‍

സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക ധനസഹായം. സ്വയം സഹായ സംഘത്തിലെ ഓരോ വനിതക്കും ഒരു ലക്ഷം രൂപ വരെ വായ്പ
സ്വയം സഹായ സംഘത്തിലെ ഓരോ വനിതക്കും ഒരു ലക്ഷം രൂപ വരെ വായ്പ ; ബജറ്റില്‍ സ്ത്രീശാക്തികരണത്തിന് ഊന്നല്‍

ന്യൂഡല്‍ഹി : സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റ്.  സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക ധനസഹായം. സ്വയം സഹായ സംഘത്തിലെ ഓരോ വനിതക്കും ഒരു ലക്ഷം രൂപ വരെ വായ്പ. സ്വയം സഹായ സംഘങ്ങള്‍ക്കുള്ള പലിശയിളവ് രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ബജറ്റില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്ക് 5000 രൂപ ഓവര്‍ ഡ്രാഫ്റ്റ്. വികസനത്തില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും. നാരി ടു നാരായണി എന്നതാണ് രാജ്യത്തിന്റെ പാരമ്പര്യം. സ്ത്രീകളുടെ പുരോഗതി ഉറപ്പാക്കാതെ, ലോകത്തിന് വളര്‍ച്ച സാധ്യമാകില്ല.  അതിനാല്‍ ഗ്രാമീണ വനിതകളുടെ സാമ്പത്തിക നിലവാരം ഉയര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കും. 

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എല്ലാ എന്‍ആര്‍ഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ്. കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുന്‍പുള്ള നയം മാറ്റും. കൗശല്‍ വികാസ് യോജന വഴി ഒരു കോടി യുവാക്കള്‍ക്ക് പരിശീലനം. തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും. തൊഴില്‍ മേഖലയിലെ നിര്‍വചനങ്ങള്‍ ഏകീകരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ടിവി ചാനല്‍ ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com