ഒരു ഡോക്ടര്‍ മാത്രമുള്ള ക്ലിനിക്കുകളില്‍ ഇനി മുതല്‍ 'ജനറിക്' മരുന്നുകള്‍ മാത്രം മതി;പുതിയ നിര്‍ദേശം

ഒരു ഡോക്ടര്‍ മാത്രമുള്ള ക്ലിനിക്കുകളില്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ ഇനി മുതല്‍ 'ജനറിക്' മരുന്നുകള്‍ മാത്രമേ രോഗികള്‍ക്കു നല്‍കാവൂ എന്നു ഡ്രഗ്‌സ് കണ്‍സല്‍റ്റേറ്റിവ് കമ്മിറ്റിയുടെ നിര്‍ദേശം.
ഒരു ഡോക്ടര്‍ മാത്രമുള്ള ക്ലിനിക്കുകളില്‍ ഇനി മുതല്‍ 'ജനറിക്' മരുന്നുകള്‍ മാത്രം മതി;പുതിയ നിര്‍ദേശം

രു ഡോക്ടര്‍ മാത്രമുള്ള ക്ലിനിക്കുകളില്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ ഇനി മുതല്‍ 'ജനറിക്' മരുന്നുകള്‍ മാത്രമേ രോഗികള്‍ക്കു നല്‍കാവൂ എന്നു ഡ്രഗ്‌സ് കണ്‍സല്‍റ്റേറ്റിവ് കമ്മിറ്റിയുടെ നിര്‍ദേശം. ഇതു നടപ്പാക്കാന്‍ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് റൂള്‍സിന്റെ ഷെഡ്യൂള്‍ കെ ഉടന്‍ ഭേദഗതി ചെയ്യാനും തീരുമാനിച്ചു. ഇതുവരെ ഒരു ഡോക്ടര്‍ മാത്രമുള്ള ക്ലിനിക്കുകളിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കും ജനറിക് മരുന്നുകളും ബ്രാന്‍ഡഡ് മരുന്നുകളും രോഗികള്‍ക്കു നല്‍കാന്‍ അനുമതിയുണ്ടായിരുന്നു. 

എന്നാല്‍, ഇതുമായി ബന്ധപ്പെട്ടു പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന ഡ്രഗ്‌സ് കണ്‍സല്‍റ്റേറ്റിവ് കമ്മിറ്റി ജനറിക് മരുന്നുകള്‍ മാത്രമേ നല്‍കാവൂ എന്നു തീരുമാനിച്ചത്. കൂടാതെ സാംപിള്‍ മരുന്നുകള്‍ രോഗികള്‍ക്കു നല്‍കുന്നതു സൗജന്യമായി തന്നെയാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രഗ്‌സ് ലൈസന്‍സും ഫാര്‍മസിസ്റ്റിന്റെ സേവനവുമുള്ള ഡോക്ടര്‍മാര്‍ക്കു ബ്രാന്‍ഡ് മരുന്നുകള്‍ നല്‍കുന്നതിനു തടസ്സമില്ല. വിപണിയിലിറങ്ങുന്ന പ്രധാന മരുന്നുകളില്‍ പലതും ബ്രാന്‍ഡഡ് വിഭാഗത്തില്‍ ഉള്‍പ്പെട്ടതായതിനാല്‍ തീരുമാനം പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com