ബിജെപിയില്‍ ചേര്‍ന്നെന്ന് പ്രചാരണം; നിഷേധിച്ച് അഞ്ജു ബോബി ജോര്‍ജ് 

ബിജെപിയില്‍ ചേര്‍ന്നെന്ന് പ്രചാരണം; നിഷേധിച്ച് അഞ്ജു ബോബി ജോര്‍ജ് 

ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നെന്ന് വാര്‍ത്ത

ബെംഗളൂരു: ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നെന്ന് വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ച് അഞ്ജു ബോബി ജോര്‍ജ് രംഗത്തെത്തി. ബിജെപി അംഗത്വ ക്യാംപെയ്‌നില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ബിഎസ് ്‌യെദ്യൂരപ്പയ്ക്കുമൊപ്പം അഞ്ജു പാര്‍ട്ടി പതാകയേന്തി നില്‍ക്കുന്ന  ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണു അഭ്യൂഹങ്ങള്‍ ശക്തമായത്.

കുടുംബസുഹൃത്തായ വി മുരളീധരനെ കാണാന്‍ പോയതാണെന്നും അപ്പോള്‍ അവര്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയേ ചെയ്തിട്ടുള്ളുവെന്നും അഞ്ജു വ്യക്തമാക്കി. ബിജെപി കര്‍ണാടക എന്ന ഫെയ്‌സ്ബുക് പേജിലും വാര്‍ത്താ ഏജന്‍സി എഎന്‍ഐയുമാണ് അഞ്ജു ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്. ഇതോടെ വിവിധ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാര്‍ത്തയും ചിത്രവും പ്രചരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com