സിബിഐ മുൻ ഇടക്കാല ഡയറക്ടർ നാ​ഗേശ്വര റാവു തെറിച്ചു ; ഹോം ​ഗാർഡിലേക്ക് മാറ്റി

ഒ​ഡീ​ഷ കേ​ഡ​റി​ലെ 1986 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് നാ​ഗേ​ശ്വ​ര​റാ​വു. ര​ണ്ടു ത​വ​ണ സി​ബി​ഐ​യു​ടെ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി​ട്ടു​ണ്ട്
സിബിഐ മുൻ ഇടക്കാല ഡയറക്ടർ നാ​ഗേശ്വര റാവു തെറിച്ചു ; ഹോം ​ഗാർഡിലേക്ക് മാറ്റി

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ അപ്രതീക്ഷിത അഴിച്ചുപണി.  അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എം ​നാ​ഗേ​ശ്വ​ര​റാ​വു​വി​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി. ഹോം ​ഗാ​ർ​ഡ് ത​ല​വ​നാ​യാണ് അ​ദ്ദേ​ഹ​ത്തെ മാറ്റിനിയമിച്ചിട്ടുള്ളത്. ഇന്നലെ കേന്ദ്രസർക്കാർ അപ്രതീക്ഷിത നീക്ക്തതിലൂടെയാണ് റാവുവിനെ മാറ്റിയത്. 

ഒ​ഡീ​ഷ കേ​ഡ​റി​ലെ 1986 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് നാ​ഗേ​ശ്വ​ര​റാ​വു. ര​ണ്ടു ത​വ​ണ സി​ബി​ഐ​യു​ടെ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി​ട്ടു​ണ്ട്. സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ അ​ലോ​ക് വ​ർ​മ​യും ഉ​പ​മേ​ധാ​വി രാ​കേ​ഷ് അ​സ്താ​ന​യും ത​മ്മി​ല​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രേ​യും സ​ർ​ക്കാ​ർ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യി​രു​ന്നു. പകരം നാ​ഗേ​ശ്വ​ര​റാ​വു​വി​ന് ചു​മ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഋ​ഷി​കു​മാ​ർ ശു​ക്ല​യെ പു​തി​യ സി​ബി​ഐ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കും​വ​രെ നാ​ഗേ​ശ്വ​ര​റാ​വു ത​ൽ​സ്ഥാ​ന​ത്തു തു​ട​ർന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com