'ബിജെപി മഹത്തായ പാര്‍ട്ടി; ഏറെ ആകര്‍ഷിച്ചു'; അംഗത്വമെടുത്ത് പ്രമുഖ ഗായിക

ബിജെപിയില്‍ ചേരാന്‍ തനിക്ക് രണ്ടാമതൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനം എന്നെ ഏറെ ആകര്‍ഷിച്ചു
'ബിജെപി മഹത്തായ പാര്‍ട്ടി; ഏറെ ആകര്‍ഷിച്ചു'; അംഗത്വമെടുത്ത് പ്രമുഖ ഗായിക

ന്യൂഡല്‍ഹി: പ്രശസസ്ത ഗായികയും  നര്‍ത്തകിയുമായ സപ്ന ചൗധരി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് മനോജ് തിവാരിയുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശം. 

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി റാംലാല്‍ എന്നിവരും സ്വപ്‌നയുടെ പാര്‍ട്ടി പ്രവേശനത്തിന് സാക്ഷികളായിരുന്നു. 

ബിജെപിയില്‍ ചേരാന്‍ തനിക്ക് രണ്ടാമതൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനം എന്നെ ഏറെ ആകര്‍ഷിച്ചു. ബിജെപി മഹത്തായ പാര്‍ട്ടിയാണെന്നും താന്‍ അതില്‍ അംഗത്വം എടുത്തെന്നും സ്വപ്‌ന ചൗധരി പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്‍പായി സ്വപ്ന കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബാബറിന്റെ വസതിയില്‍ വെച്ചായിരുന്നു സ്വപ്ന ചൗധരി അംഗത്വം സ്വീകരിച്ചത്. മഥുര ലോക്‌സഭ സീറ്റില്‍ ഹേമമാലിനിക്കെതിരെ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ  സപ്ന ചൗധരി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com