രാഹുലിന് ഐക്യദാര്‍ഢ്യം; മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റ രാജിവച്ചു
രാഹുലിന് ഐക്യദാര്‍ഢ്യം; മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

മുംബൈ: മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റ രാജിവച്ചു. രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്തുണയറിയിച്ചാണ്  തന്റെ രാജിയെന്ന്  മിലിന്ദ് ദേവ്‌റ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കാ​ൻ മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ദേവ്‌റ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും കെസി വേ​ണു​ഗോ​പാ​ലി​നെ​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ദേ​വ്റെ വ്യ​ക്ത​മാ​ക്കി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മും​ബൈ സൗ​ത്തി​ൽ​നി​ന്നു മി​ലി​ന്ദ് ദേ​വ്റെ ജ​ന​വി​ധി തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ശി​വ​സേ​ന​യു​ടെ അ​ര​വി​ന്ദ് സാ​വ​ന്തി​നോ​ട് ദേ​വ്റെ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ രാജ്യത്ത് മാറി മറിഞ്ഞെന്ന് പറഞ്ഞ അദ്ദേഹം ഇനി പാര്‍ട്ടി ശക്തിപ്പെടുത്താനാണ് എല്ലാവരും തയ്യാറെടുക്കേണ്ടത്. ഒരു മൂന്നംഗ സിമിതി നിരീക്ഷണത്തിനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമായി മുംബൈയില്‍ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആരൊക്കെയാണ് ഇവരെന്ന് തീരുമാനിക്കാനായി നേതാക്കളുമായി ചര്‍ച്ച നടക്കുകയാണ്. മുംബൈ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാനായി എന്റെ പ്രവര്‍ത്തനം തുടരും, ദേവ്‌റ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com