വിമത നീക്കം അറിഞ്ഞില്ല ;രാഹുലിന് അതൃപ്തി

വിമതനീക്കം കൃത്യമായി അറിയാന്‍ കഴിയാകിരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കഴിവുകേടായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു
വിമത നീക്കം അറിഞ്ഞില്ല ;രാഹുലിന് അതൃപ്തി

ബംഗലൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ അടക്കം രാജിവെച്ച സംഭവം യഥാസമയം അറിയിക്കാത്തതില്‍ രാഹുല്‍ഗാന്ധിക്ക് അതൃപ്തി. ഇക്കാര്യം അദ്ദേഹം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. വിമതനീക്കം കൃത്യമായി അറിയാന്‍ കഴിയാതിരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കഴിവുകേടായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. 

പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടാനും, പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാനും കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബംഗലൂരുവിലെത്തിയത്. ഏതുവിധേനയും സര്‍ക്കാര്‍ തകരുന്നത് ഒഴിക്കാന്‍ ശ്രമിക്കാനും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

വിമത നീക്കത്തിന് പിന്നില്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പങ്കുണ്ടോയെന്നും കോണ്‍ഗ്രസില്‍ സംശയമുണ്ട്. വിമത എംഎല്‍എമാരില്‍ ചിലര്‍ സിദ്ധരാമയ്യ അനുകീലകളാണെന്നതും, സിദ്ധരാമയ്യയെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെട്ടതുമാണ് ഈ സംശയത്തിന് കാരണം. അതേസമയം താനാണ് വിമത നീക്കത്തിന് പിന്നിലെന്ന റിപ്പോര്‍ട്ടുകല്‍ സിദ്ധരാമയ്യ നിഷേധിച്ചു. ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ ബിജെപിയാണ്. എന്നാല്‍ കുമാരസ്വാമി സര്‍ക്കാര്‍ തകരില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com