അച്ഛനുമായി വഴക്കിട്ടു; ദേഷ്യത്തില്‍ കിടപ്പിലായ അമ്മയെ മകന്‍ ജീവനോടെ കത്തിച്ചുകൊന്നു

തര്‍ക്കത്തിനൊടുവില്‍ അച്ഛനെ മരപ്പലക കൊണ്ട് മര്‍ദിച്ചതിന് ശേഷമാണ് അമ്മയെ കൊലപ്പെടുത്തിയത്
അച്ഛനുമായി വഴക്കിട്ടു; ദേഷ്യത്തില്‍ കിടപ്പിലായ അമ്മയെ മകന്‍ ജീവനോടെ കത്തിച്ചുകൊന്നു

ഒഡിഷ; അച്ഛനുമായി വഴക്കിട്ട് രോഗ ബാധിതയായ അമ്മയെ മകന്‍ ജീവനോടെ കത്തിച്ചു. ഒഡീഷയിലെ ബാലംഗീര്‍ ജില്ലയിലെ രാധാബഹാല ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. തര്‍ക്കത്തിനൊടുവില്‍ അച്ഛനെ മരപ്പലക കൊണ്ട് മര്‍ദിച്ചതിന് ശേഷമാണ് അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സന്തോഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

അച്ഛന്‍  രുഷി കര്‍സേലുമായി ശനിയാഴ്ച സന്തോഷ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ കുപിതനായി സന്തോഷ് അച്ഛനെ മര്‍ദിക്കുകയും കിടപ്പിലായ അമ്മയെ കത്തിക്കുകയുമായിരുന്നു. രുഷി സഹായത്തിനായി അയല്‍ക്കാരെ വിളിച്ചെങ്കിലും സംഭവ സ്ഥലത്തുതന്നെ അമ്മ മരിക്കുകയായിരുന്നു. ഏഴ് വര്‍ഷത്തോളമായി അമ്മ കിടപ്പിലായിരുന്നു. 

പോലീസ് സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ദൃസാക്ഷികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷിനെ പിന്നീട് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com