കര്‍ണാടക പ്രതിന്ധിക്ക് കാരണക്കാരന്‍ രാഹുല്‍, രാജിപരമ്പരയ്ക്ക് തുടക്കമിട്ടു: വിമര്‍ശനവുമായി രാജ്‌നാഥ് സിങ് 

കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധിയ്ക്ക് പിന്നില്‍ ബിജെപിയല്ലെന്നും രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു
കര്‍ണാടക പ്രതിന്ധിക്ക് കാരണക്കാരന്‍ രാഹുല്‍, രാജിപരമ്പരയ്ക്ക് തുടക്കമിട്ടു: വിമര്‍ശനവുമായി രാജ്‌നാഥ് സിങ് 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാഹുല്‍ ഗാന്ധിയാണ് രാജിപരമ്പരയ്ക്ക് തുടക്കമിട്ടതെന്ന് രാജ്‌നാഥ് സിങ്  കുറ്റപ്പെടുത്തി. കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധിയ്ക്ക് പിന്നില്‍ ബിജെപിയല്ലെന്നും രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു.

കര്‍ണാടകയില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി, ഭരണപക്ഷ എംഎല്‍എമാരുടെ രാജി തുടരുകയാണ്. സ്വതന്ത്ര എംഎല്‍എയായ എച്ച് നാഗേഷ് മന്ത്രിസ്ഥാനം രാജിവെച്ചത് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഇതിനിടെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുളള ശ്രമവും തുടരുന്നുണ്ട്. കര്‍ണാടക പ്രതിസന്ധി പാര്‍ലമെന്റിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചു. ഇതിന് മറുപടി പറയുമ്പോഴാണ് രാഹുലിനെതിരെ രാജ്‌നാഥ് സിങ് തിരിഞ്ഞത്.

രാജിപരമ്പരയ്ക്ക് കാരണക്കാരന്‍ രാഹുല്‍ ആണെന്നാണ് രാജ്‌നാഥ് സിങ്ങിന്റെ മുഖ്യ വിമര്‍ശനം. അദ്ദേഹമാണ് ഇതിന് തുടക്കമിട്ടത്. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്ക് ഒരു പങ്കുമില്ല. മറ്റു പാര്‍ട്ടികളുടെ നിയമസഭ സാമാജികരില്‍ ഒരുവിധത്തിലുളള സമ്മര്‍ദവും ബിജെപി ചെലുത്തിയിട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com