മൂന്നുവയസ്സുകാരിയെ ബലികൊടുക്കാന്‍ ശാസ്ത്ര അധ്യാപികയുടെ ശ്രമം; കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു; പൊലീസ് വെടിവെയ്പില്‍ അധ്യാപികയുടെ മകന്‍ മരിച്ചു

മൂന്നുവയസ്സുകാരിയെ നീളമുള്ള വാളുപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ മന്ത്രവാദി ശ്രമിച്ചപ്പോള്‍ നാട്ടുകാരും പൊലീസും ഇടപെടുകയായിരുന്നു
മൂന്നുവയസ്സുകാരിയെ ബലികൊടുക്കാന്‍ ശാസ്ത്ര അധ്യാപികയുടെ ശ്രമം; കുട്ടിയെ നാട്ടുകാര്‍ രക്ഷിച്ചു; പൊലീസ് വെടിവെയ്പില്‍ അധ്യാപികയുടെ മകന്‍ മരിച്ചു

ദിസ്പൂര്‍: മൂന്നുവയസ്സുകാരിയെ ബലി കൊടുക്കാന്‍ ശ്രമിച്ച് ശാസ്ത്ര അധ്യാപികയുടെ കുടുംബം. തടയാന്‍ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ ടീച്ചറുടെ മകന്‍ കൊല്ലപ്പെട്ടു. ശാസ്ത്ര അധ്യാപികക്കും ബന്ധുക്കള്‍ക്കും വെടിവെയ്പ്പില്‍ പരുക്കേറ്റു. അസമിലെ ഉദല്‍ഗുരി ജില്ലയിലാണ് സംഭവം. അക്രമാസക്തരായ കുടുംബത്തെ തടയാനാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. 

അധ്യാപികയുടെ സഹോദരന്റെ മൂന്നുവയസ്സുള്ള മകളെയാണ് കുടുംബം ബലികൊടുക്കാന്‍ ശ്രമിച്ചത്. കുടുംബത്തിലെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ നഗ്‌നരായി മന്ത്രങ്ങള്‍ ഉച്ചരിക്കുന്നുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്  നാട്ടുകാര്‍ പൊലീസിനെയും മാധ്യമങ്ങളെയും അറിയിക്കുകയായിരുന്നു. 

മൂന്നുവയസ്സുകാരിയെ നീളമുള്ള വാളുപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ മന്ത്രവാദി ശ്രമിച്ചപ്പോള്‍ നാട്ടുകാരും പൊലീസും ഇടപെടുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അധ്യാപികയ്ക്കും ബന്ധുക്കള്‍ക്കും വെടിയേറ്റത്. വെടിവെയ്പില്‍ പരുക്കേറ്റ് ഭര്‍ത്താവും കുടുംബാംഗങ്ങളും സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ എന്നാല്‍ കുടുംബാംഗങ്ങള്‍ വാളും മഴുവും കല്ലുകളും ഉപയോഗിച്ച് നാട്ടുകാരെ ആക്രമിച്ചു. പിന്നീടവര്‍ വീട്ടിലെ ഇരുചക്ര വാഹനങ്ങളും കാറും ടി വി സെറ്റും തീവെച്ച് നശിപ്പിച്ചു. 

മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം മന്ത്രവാദം ഈ വീട്ടില്‍ പതിവായിരുന്നെന്ന്് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എട്ട്ുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com