അഴിമതിക്കാരായ ഉദ്യോഗസ്ഥർ വേണ്ട; നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാൻ ഡൽഹി സർക്കാർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th July 2019 05:50 AM |
Last Updated: 09th July 2019 05:50 AM | A+A A- |

ന്യൂഡൽഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാനൊരുങ്ങി ഡൽഹി സര്‍ക്കാര്‍. അഴിമതി നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മാതൃക പിന്തുടരാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്കാണ് പുറത്തേക്കുള്ള വഴി തുറയുന്നത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ അരവിന്ദ് കെജ്രിവാള്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരക്കാര്‍ സർക്കാരിന്‍റെ ജനകീയ പദ്ധതികളിൽ കാലതാമസം വരുത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിഷയം ലെഫ്.ഗവർണർ അനിൽ ബായിജാള്‍ ചീഫ് സെക്രട്ടറി വിജയ്ദേവ് എന്നിവരുമായി കെജ്രിവാള്‍ ചർച്ച ചെയ്തു. കേന്ദ്ര സിവിൽ സർവീസ് ചട്ടം 56 അനുസരിച്ചാണ് സര്‍ക്കാരിന്‍റെ നീക്കം.