മലേഗാവ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത് പ്രജ്ഞ താക്കൂറിന്റെ ബൈക്ക്; സാക്ഷി തിരിച്ചറിഞ്ഞു

2008ലെ മലേഗാവ് സ്‌ഫോടനത്തിനായി ഉപയോഗിച്ച മോട്ടോര്‍ ബൈക്ക് ബിജെപി എംപിയും കേസിലെ പ്രതിയുമായ പ്രജ്ഞ സിംഗ് ഠാക്കൂറിന്റെത്
മലേഗാവ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത് പ്രജ്ഞ താക്കൂറിന്റെ ബൈക്ക്; സാക്ഷി തിരിച്ചറിഞ്ഞു

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനത്തിനായി ഉപയോഗിച്ച മോട്ടോര്‍ ബൈക്ക് ബിജെപി എംപിയും കേസിലെ പ്രതിയുമായ പ്രജ്ഞ സിംഗ് താക്കൂറിന്റെത്. കോടതിയില്‍ സാക്ഷിയാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ച മോട്ടോര്‍ ബൈക്ക് തിരിച്ചറിഞ്ഞത്. പ്രജ്ഞയുടെ ഉടമസ്ഥതയിലുള്ള ബൈക്ക് കോടതിയില്‍ ഹാജരാക്കി.

ഠാക്കൂറിന്റെ ബൈക്കിന് പുറമെ മറ്റൊരു ബൈക്കും അഞ്ച് സൈക്കിളുമാണ് കോടതിയില്‍ ഹാജരാക്കിയത്. സ്‌ഫോടനസ്ഥലത്തുണ്ടായിരുന്നയാള്‍ ഇവ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌ഫോടനസ്ഥലത്ത് നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡാണ് വാഹനങ്ങള്‍ കണ്ടെത്തിയിരുന്നത്. ഇതില്‍ നിന്നാണ് സ്വാധിയുടെ ഉടമസ്ഥതയിലുള്ള മോട്ടാര്‍ ബൈക്ക് സാക്ഷി  തിരിച്ചറിഞ്ഞത്. 

താക്കൂറിന്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണനിറത്തിലുള്ള ബൈക്കിലാണ് സ്‌ഫോടകവസ്തു ഘടിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രജ്ഞ സിങ് താക്കൂറിനെ കൂടാതെ സമീര്‍ കുല്‍ക്കര്‍ണി മാത്രമാണ് കോടതിയില്‍ ഹാജരായത്. മറ്റുപ്രതികളായ റിട്ടേയഡ് ലെഫ്റ്റന്റ് കേണല്‍ പ്രസാദ് പുരോഹിത്, രമേഷ് ഉപാധ്യ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ കോടതിയിലെത്താത്ത സാചര്യത്തില്‍ വാദം കേള്‍ക്കല്‍ അടുത്ത ദിവസത്തേക്ക് മാറ്റി.

2008ലാണ് രാജ്യത്തെ നടുക്കിയ മാലേഗാവ് സ്‌ഫോടനം നടക്കുന്നത്. ഏഴു പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  പ്രജ്ഞ സിംഗ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com