കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കും; നാളെ മന്ത്രിസഭായോഗം 

കുമാരസ്വാമി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി
കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കും; നാളെ മന്ത്രിസഭായോഗം 

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ കുമാരസ്വാമി ജെഡിഎസ് നേതാവ്‌ ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. രാജിക്ക് മുന്നോടിയായി നാളെ രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.

നിയമസഭ പിരിച്ചു വിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭായോഗത്തിന് ശേഷം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും എന്നാണ് സൂചന. കുമാരസ്വാമി നാളെ ഗവര്‍ണറെ കണ്ട് രാജി കൈമാറാനാണ് സാധ്യത. മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തില്‍ രാജിപ്രസംഗം നടത്തിയ ശേഷം  രാജിവച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്. ‌

രാജിവച്ച 14 വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് രാജി തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിലയിരുത്തലുകൾ. കൂടുതല്‍ എംഎല്‍എമാര്‍ രാജിവച്ചേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പെട്ടെന്നുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

മുതിര്‍ന്ന നേതാക്കൾ പങ്കെടുത്ത കൂടിയാലോചനകള്‍ക്ക് ശേഷം നാളെ രാവിലെ പതിനൊന്ന് മണിക്ക് മന്ത്രിസഭായോഗം ചേരുന്ന കാര്യം മുഖ്യന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നേരിടാമെന്ന വികാരമാണ് നിലവിൽ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ക്കുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com