ടയറുകളില്‍ ഇനി 'സാദാ കാറ്റ്' വേണ്ട, നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രം, സുരക്ഷ ലക്ഷ്യം

രാജ്യത്ത് വാഹനങ്ങളുടെ ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു
ടയറുകളില്‍ ഇനി 'സാദാ കാറ്റ്' വേണ്ട, നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രം, സുരക്ഷ ലക്ഷ്യം

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനങ്ങളുടെ ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ടയറുകളുടെ നിര്‍മ്മാണത്തില്‍ സിലിക്കണ്‍ കൂട്ടിച്ചേര്‍ക്കുന്നത് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായും കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ പറഞ്ഞു.

നിലവില്‍ ടയറുകളില്‍ സാധാരണ വായുവാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിന് പകരം നൈട്രജന്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന് പുറമേ സിലിക്കണ്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്ന ടയറുകള്‍ നിര്‍ബന്ധമാക്കുക കൂടി ചെയ്താല്‍, ടയറുകള്‍ക്ക് കൂടുതല്‍ കാലം ഈട് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നൈട്രജന്‍ ഉപയോഗിക്കുന്നത് ടയറുകളുടെ പ്രഷര്‍ നിയന്ത്രിക്കാന്‍ സഹായകമാകും. ഉയര്‍ന്ന ഊഷ്മാവില്‍ ടയറുകള്‍ പൊട്ടുന്നതിനുളള സാധ്യത ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്ന് മേഖലയിലുളളവര്‍ പറയുന്നു. റോഡ് അപകടങ്ങള്‍ കുറച്ച് സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍ക്കാര്‍ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com