പരാജയത്തില്‍ നിരാശപ്പെടരുത്; ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു; അഭിനന്ദിച്ച് പ്രധാനമന്ത്രി

കളിയില്‍ വിജയം തോല്‍വിയും സാധാരണമാണ് - ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു
പരാജയത്തില്‍ നിരാശപ്പെടരുത്; ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ന്യൂസിലന്റിനെതിരായ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ പരാജയം നിരാശപ്പെടുത്തുന്നതാണെങ്കിലും ടീം പൊരുതിയാണ് തോറ്റതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു. ബൗളിംഗിലും ബാറ്റിങിലും ഫീല്‍ഡിങ്ങിലും ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. കളിയില്‍ വിജയം തോല്‍വിയും സാധാരണമാണ്. ഇന്ത്യന്‍ ടീമിന് മുന്നോട്ടുള്ള കുതിപ്പിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീം പൊരുതിയാണ് തോറ്റതെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. ഞങ്ങളുടെ സ്‌നേഹവും ആദരവും എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഫൈനലില്‍ എത്തിയ ന്യൂസിലന്റ് ടീമിനെയും രാഹുല്‍ അഭിനന്ദിച്ചു

ആവേശം അവസാന ഓവര്‍ വരെ കൂട്ടിനെത്തിയ സെമി പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനോടു 18 റണ്‍സിന് പരാജയപ്പെട്ടാണ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്തായത്. മഴമൂലം റിസര്‍വ് ദിനത്തിലേക്കു നീണ്ട സെമി പോരാട്ടത്തില്‍ 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 49.3 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്തായി. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ഇന്ത്യ സെമിയില്‍ മടങ്ങുന്നത്. ന്യൂസീലന്‍ഡ് ആകട്ടെ, തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിനും യോഗ്യത നേടി. 10 ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ സഹിതം 37 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ പിഴുത മാറ്റ് ഹെന്റിയാണ് കളിയിലെ കേമന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com