ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ രോഗിയോട് ക്രൂരത; ജീവനക്കാർ അശ്രദ്ധ മൂലം നഷ്ടപ്പെടുത്തിയത് അറ്റുപോയ കൈവിരൽ 

ജീവനക്കാര്‍ ഇന്ത്യ-ന്യുസിലന്‍ഡ് സെമി ഫൈനല്‍ കാണുന്ന തിരക്കിലായിരുന്നെന്നും ഇതിനിടയില്‍ കൈവിരല്‍ നഷ്ടപ്പെടുത്തുകയായിരുന്നെന്നും പരാതി
ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ രോഗിയോട് ക്രൂരത; ജീവനക്കാർ അശ്രദ്ധ മൂലം നഷ്ടപ്പെടുത്തിയത് അറ്റുപോയ കൈവിരൽ 

കൊല്‍ക്കത്ത: ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം യുവാവിന് അപകടത്തില്‍ അറ്റുപോയ കൈവിരല്‍ നഷ്ടമായി. കൈവിരല്‍ ചേര്‍ത്തുവയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് കൈവിരല്‍ കാണാതായത്. 

38കാരനായ നിഖില്‍ ചക്രബര്‍ത്തിക്കാണ് കഴിഞ്ഞദിവസം ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റത്. ജോലിസ്ഥലത്തേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച നിഖിലിനെ പിന്നീട് കൊല്‍ക്കത്തയിലെ സിഎംആര്‍ഐ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

സംഭവത്തില്‍ ആശുപത്രി ജീവനക്കാരുടെ പിഴവ് ചൂണ്ടിക്കാട്ടി നിഖിലിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. ജീവനക്കാര്‍ ഇന്ത്യ-ന്യുസിലന്‍ഡ് സെമി ഫൈനല്‍ കാണുന്ന തിരക്കിലായിരുന്നെന്നും ഇതിനിടയില്‍ അത്യാഹിത വിഭാഗത്തിലെ കൗണ്ടറില്‍ ഏല്‍പ്പിച്ചിരുന്ന കൈവിരല്‍ ഇവര്‍ നഷ്ടപ്പെടുത്തുകയായിരുന്നെന്നും പരാതിയില്‍ പരയുന്നു. 

നിഖിലിനെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ കൈവിരലിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജീവനക്കാര്‍ ഇതേക്കുറിച്ച് ഓര്‍ക്കുന്നതെന്നും ആ സമയം അവര്‍ വേയിസ്റ്റ് ബാസ്‌ക്കറ്റില്‍ പോലും ഇത് തിരയുകയായിരുന്നെന്ന് നിഖിലിനെ ആശുപത്രിയിലെത്തിച്ച സുഹൃത്ത് പറഞ്ഞു. രാവിലെ ഒന്‍പത് മണിക്കാണ് ഓപ്പറേഷന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഉച്ചയായിട്ടും നഷ്ടപ്പെട്ട വിരല്‍ കണ്ടെത്താന്‍ ജീവനക്കാര്‍ക്കായില്ലെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com