യാത്രക്കിടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു, യുവാവിന്റെ മൃതദേഹത്തൊടൊപ്പം ഭാര്യയെയും ഇറക്കിവിട്ട് ബസ് കണ്ടക്ടര്‍; നടുക്കം 

ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്
യാത്രക്കിടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു, യുവാവിന്റെ മൃതദേഹത്തൊടൊപ്പം ഭാര്യയെയും ഇറക്കിവിട്ട് ബസ് കണ്ടക്ടര്‍; നടുക്കം 

ലക്‌നൗ: യാത്രക്കിടെ, ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹത്തൊടൊപ്പം ഭാര്യയെയും ബസില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഭാര്യയില്‍ നിന്ന് ടിക്കറ്റ് പിടിച്ചുപറിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. രാജു മിശ്രയും ഭാര്യയും ബറേച്ചില്‍ നിന്ന് ലക്‌നൗവിലേക്ക് ബസില്‍ സഞ്ചരിക്കുകയായിരുന്നു. ലക്‌നൗവിന് 25 കിലോമീറ്റര്‍ അകലെ വച്ച് 37കാരനായ രാജു മിശ്രയ്ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടു. ചികിത്സ സഹായം ലഭിക്കുന്നതിന് മുന്‍പ് യുവാവിന് ജീവന്‍ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ മൃതദേഹവുമായി ബസില്‍ നിന്ന് യുവതിയെ നിര്‍ബന്ധിച്ച് ഇറക്കിവിട്ടുവെന്ന് രാജു മിശ്രയുടെ സഹോദരന്‍ ആരോപിച്ചു. ഇതിന് പുറമേ ഇവരുടെ ടിക്കറ്റ് ബസ് കണ്ടക്ടര്‍ പിടിച്ചുപറിച്ചതായും സഹോദരന്‍ മുരളി മിശ്ര പറയുന്നു.

എന്നാല്‍ രാജുമിശ്രയുടെ കുടുംബത്തിന്റെ ആരോപണം ബസ് കണ്ടക്ടര്‍ നിഷേധിച്ചു. യുവാവിന് ഹൃദയാഘാതം അനുഭവപ്പെട്ടപ്പോള്‍ തന്നെ ബസിനകത്തുളള ഡോക്ടറുടെ സേവനം തേടിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ബസ് നിര്‍ത്തി സ്വകാര്യ ഡോക്ടറുടെ സേവനം ലഭ്യമാക്കിയതായി കണ്ടക്ടര്‍ പറയുന്നു. എന്നാല്‍ ഇദ്ദേഹത്തിന് മരണം സംഭവിച്ചതായി ഡോക്ടര്‍ വിധിയെഴുതുകയായിരുന്നുവെന്നും കണ്ടക്ടര്‍ പറയുന്നു.തുടര്‍ന്ന് 100ല്‍ വിളിച്ച് പൊലീസിനെ അറിയിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും കണ്ടക്ടര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com