വിവാഹിതയായ കാമുകിയെ കാണാന്‍ ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയിലേക്ക് വലിഞ്ഞു കയറി; ഭര്‍ത്താവിനെ കണ്ട ഞെട്ടലില്‍ പിടിവിട്ടു; 19കാരന് ദാരുണാന്ത്യം

വിവാഹിതയായ തന്റെ കാമുകിയെ കാണാനുള്ള ശ്രമമാണ് മരണത്തിന് കാരണമായത്
വിവാഹിതയായ കാമുകിയെ കാണാന്‍ ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയിലേക്ക് വലിഞ്ഞു കയറി; ഭര്‍ത്താവിനെ കണ്ട ഞെട്ടലില്‍ പിടിവിട്ടു; 19കാരന് ദാരുണാന്ത്യം

മുംബൈ; കാമുകിയെ കാണാന്‍ ബഹുനില ഫ്‌ലാറ്റിലേക്ക് വലിഞ്ഞു കയറിയ യുവാവ് ഒന്‍പതാം നിലയില്‍ നിന്ന് വീണു മരിച്ചു. സ്വകാര്യ ക്ലിനിക്കില്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന പത്തൊന്‍പതു കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിവാഹിതയായ തന്റെ കാമുകിയെ കാണാനുള്ള ശ്രമമാണ് മരണത്തിന് കാരണമായത്. മുംബൈ അഗ്രിപാഡയിലെ 15 നില കെട്ടിടത്തില്‍ നിന്നാണ് യുവാവ് വീണുമരിച്ചത്. 

ഇതേ ഫ്‌ലാറ്റില്‍ അമ്മാവനൊപ്പം താമസിക്കുകയായിരുന്നു മരിച്ച ശൈഖ്. ബിഹാറില്‍ നിന്ന് ഈയിടെയാണ് കൗമാരക്കാന്‍ മുംബൈയിലെത്തിയത്. തുടര്‍ന്ന് ഫ്‌ലാറ്റിലെ ഒന്‍പതാം നിലയില്‍ താമസിക്കുന്ന വിവാഹിതയായ 24കാരിയുമായി ശൈഖ് പ്രണയത്തിലായി. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ശൈഖ് പുറത്തുവരുന്നത് അമ്മാവന്‍ കണ്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. 

കഴിഞ്ഞ ദിവസം അമ്മാവന്‍ ഉറങ്ങിയതിന് പിന്നാലെ യുവതിയെ കാണാനായി ശൈഖ് ഒന്‍പതാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി. അമ്മാവന്‍ അറിയാതിരിക്കാന്‍ ചുവരുകളിലെ പൈപ്പിലൂടെ അള്ളിപ്പിടിച്ചാണ് അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയത്. ജനല്‍ വഴി ഫ്‌ലാറ്റിലേക്ക് കടക്കാന്‍ ശ്രമിക്കവെ യുവതിയുടെ ഭര്‍ത്താവിനെ കാണുകയായിരുന്നു. ഇതിന്റെ വെപ്രാളത്തില്‍ പിന്തിരിഞ്ഞപ്പോള്‍ തെന്നിവീണതാവാം എന്നാണ് നിഗമനം. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ സെക്യൂരിറ്റിക്കാരനാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ കനത്ത മഴയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ചുവരുകളിലെല്ലാം വഴുക്കലുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com