ഉയര്‍ന്ന ജാതിയില്‍പ്പെട്ട സഹപാഠികള്‍ നിരന്തരം ആക്ഷേപിച്ചു; ദലിത് വിദ്യാര്‍ത്ഥി ജീവനൊടുക്കി; അന്വേഷണം വൈകിപ്പിച്ചെന്ന് അച്ഛന്‍ 

ഉയര്‍ന്ന ജാതിയില്‍പ്പെട്ട സഹപാഠികളുടെ പീഡനത്തില്‍ മനംനൊന്ത് ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ഉയര്‍ന്ന ജാതിയില്‍പ്പെട്ട സഹപാഠികള്‍ നിരന്തരം ആക്ഷേപിച്ചു; ദലിത് വിദ്യാര്‍ത്ഥി ജീവനൊടുക്കി; അന്വേഷണം വൈകിപ്പിച്ചെന്ന് അച്ഛന്‍ 

ഗാസിയാബാദ്: ഉയര്‍ന്ന ജാതിയില്‍പ്പെട്ട സഹപാഠികളുടെ പീഡനത്തില്‍ മനംനൊന്ത് ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ഇന്‍മാന്‍ടെക് ഇന്‍സ്റ്റിറ്റിയൂട്ടിലെ മൂന്നാം വര്‍ഷ ദലിത് വിദ്യാര്‍ത്ഥി വിപിന്‍ വര്‍മ്മയാണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ചയാണ് സംഭവം. ഗാസിയാബാദിലെ ശാസ്ത്രി നഗര്‍ മേഖലയിലെ വീട്ടിലാണ് 20കാരനായ വിപിന്‍ വര്‍മ്മ ആത്മഹത്യ ചെയ്തത്. സഹപാഠികളായ ഒരു പെണ്‍കുട്ടിയും മൂന്ന് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ദലിത് എന്ന് വിളിച്ച് വിപിന്‍ വര്‍മ്മയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേഹ ചൗധരിയും ഇവരുടെ കൂട്ടുകാരായ അനു, അന്‍കൂര്‍, അരുണ്‍ എന്നിവരും ചേര്‍ന്ന് ജൂണ്‍ 14 മുതല്‍ മകനെ നിരന്തരം മാനസികമായി പീഡിപ്പിച്ചതായി അച്ഛനും പൊലീസ് കോണ്‍സ്റ്റബിളുമായ വീരേന്ദ്രകുമാര്‍ പരാതിയില്‍ പറയുന്നു.

തന്റെ ദുരനുഭവം അമ്മയായ ഭഗവതി ദേവിയോട് വിപിന്‍ വര്‍മ്മ തുറന്നുപറഞ്ഞിരുന്നു. പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞ് മകനെ അമ്മ ആശ്വസിപ്പിച്ചു. തുടര്‍ന്ന് ഭഗവതി ദേവി ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച കുറ്റാരോപിതരായ സംഘവുമായി വീരേന്ദ്ര കുമാര്‍ ഫോണില്‍ സംസാരിച്ചു. ഇനി വിപിന്‍ വര്‍മ്മയെ ശല്യപ്പെടുത്തില്ലെന്ന് ഇവര്‍ വീരേന്ദ്രകുമാറിന് ഉറപ്പും നല്‍കി. എന്നാല്‍ അന്ന് വൈകീട്ട് കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അതേസമയം പരാതിയില്‍ പൊലീസ് ഉടനടി നടപടി സ്വീകരിച്ചില്ലെന്ന് വീരേന്ദ്രകുമാര്‍ ആരോപിക്കുന്നു.'ഞാന്‍ ഒരു ദലിതനാണ്. കുറ്റാരോപിതര്‍ വലിയ സ്വാധീനമുളള ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്.' അതുകൊണ്ട് തന്റെ പരാതിയില്‍ നടപടി വൈകിയതായി വീരേന്ദ്രകുമാര്‍ ആരോപിച്ചു. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്്ത് അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് ഭാഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com