കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ എംഎല്‍എമാര്‍ മന്ത്രിമാരാകും; ഗോവ മന്ത്രിസഭയുടെ പുനഃസംഘടന ഇന്ന്

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ എംഎല്‍എമാര്‍ മന്ത്രിമാരാകും; ഗോവ മന്ത്രിസഭയുടെ പുനഃസംഘടന ഇന്ന്

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മിഷേല്‍ ലോബോ അറിയിച്ചു

പനാജി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയ എംഎല്‍എമാരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. കോണ്‍ഗ്രസ് വിട്ടുവന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിക്കൊണ്ടാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുക. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മിഷേല്‍ ലോബോ അറിയിച്ചു. 
 
കോണ്‍ഗ്രസ് വിട്ടെത്തിയ ബാബു കവലേക്കര്‍, ബാബുഷ് മോണ്‍സ്രെട്ട, ഫിലിപ്പ് റോഡ്രിഗ്‌സ് എന്നിവരെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബിജെപിയുടെ ഘടകകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് മന്ത്രിമാരെയും ഒരു സ്വതന്ത്രനേയും മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് എത്തിയവരെ പരിഗണിക്കുന്നത്. 

ഗോവ ഫോര്‍വേഡിന്റെ വിജയ് സര്‍ദേശായി,ജയേഷ് സാല്‍ഗനോക്കര്‍,വിനോദ് പാല്‍നേക്കര്‍ എന്നിവര്‍ക്കും ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ റോഹന്‍ കോണ്ടെയ്ക്കുമാണ് മന്ത്രിസ്ഥാനം നഷ്ടമാകുക. ഇവരോട് രാജിവെക്കാന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ ഗോവ ഫോര്‍വേഡ് പാര്‍ട്ടി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ആവശ്യം എന്‍ ഡി എ മുന്നണിയുടെ താല്‍പര്യത്തിന് എതിരാണെന്നും ബിജെപി ദേശീയ നേതൃത്വത്തോട് പരാതിപ്പെടുമെന്നും ഘടകക്ഷികള്‍ വ്യക്തമാക്കി.

പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ 40 അംഗ നിയമസഭയിലെ ബിജെപി പ്രാതിനിധ്യം 27 ആയി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com