ബംഗാളിലും ഓപ്പറേഷന്‍ താമര; 107 എംഎല്‍എമാര്‍ തങ്ങളോടൊപ്പം വരുമെന്ന് ബിജെപി

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി തയ്യാറെടുക്കുന്നതായി സൂചന
ബംഗാളിലും ഓപ്പറേഷന്‍ താമര; 107 എംഎല്‍എമാര്‍ തങ്ങളോടൊപ്പം വരുമെന്ന് ബിജെപി


കൊല്‍ക്കത്ത: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി തയ്യാറെടുക്കുന്നതായി സൂചന. സംസ്ഥാനത്തെ 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അവകാശവാദവുമായി മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് രംഗത്തെത്തി.

സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളിലെ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ബിജെപിയിലെത്താന്‍ തയ്യാറായ എംഎല്‍എമാരുടെ പേരുവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബംഗാളില്‍ നാല്‍പ്പതോളം തൃണമൂല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വിവാദമായിരുന്നു. ബിജെപി കുതിരക്കച്ചവടം നടത്തുന്നു എന്നാരോപിച്ച് മമത ബാനര്‍ജി രംഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com