സഹപ്രവര്‍ത്തകനെതിരെ വ്യാജ ലൈംഗിക പീഡന പരാതി; വനിതാ ജീവനക്കാരിക്ക് പിഴ 

യഥാര്‍ത്ഥ വസ്തുത തെളിയിക്കുന്നതില്‍ യുവതി പരാജയപ്പെട്ടതോടെ ജീവനക്കാരന് അനുകൂലമാകുകയായിരുന്നു വിധി
സഹപ്രവര്‍ത്തകനെതിരെ വ്യാജ ലൈംഗിക പീഡന പരാതി; വനിതാ ജീവനക്കാരിക്ക് പിഴ 

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെതിരെ വ്യാജ ലൈംഗിക പീഡന പരാതി നല്‍കിയ വനിതാ ജീവനക്കാരിക്ക് 50,000 രൂപ പിഴ. ഡല്‍ഹി ഹൈക്കോടതിയാണ് പിഴ വിധിച്ചത്. 

സ്ഥാപനത്തിലെ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മറ്റിക്ക് (ഐസിസി) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 2011 ഇയാള്‍ തനിക്കെതിരെ മോശമായി പെരുമാറിയെന്നും ലൈംഗിക മുതലെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നുമാണ് ജീവനക്കാരിയുടെ ആരോപണം. പരാതി ചൂണ്ടിക്കാട്ടി ആരോപണവിധേയനായ ജീവനക്കാരന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കരുതെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഐസിസിയുടെ അന്വേഷണത്തില്‍ ജീവനക്കാരന്‍ ഈ ആരോപണം നിഷേധിക്കുകയായിരുന്നു. തന്നോടുള്ള വൈരാഗ്യത്തിന്റെ പുറത്താണ് ഇത്തരത്തിലൊരു പരാതി ഉയര്‍ന്നതെന്നായിരുന്നു ഇയാളുടെ വിശദീകരണം. ഔദ്യോഗിക തലത്തിലെ പ്രശ്‌നങ്ങളാണ് വൈരാഗ്യത്തിന് കാരണമെന്നും പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ താന്‍ ചില ജോലികള്‍ പൂര്‍ത്തിയാക്കിയത് ഇഷ്ടപ്പെടാത്തത് മൂലമാണ് ഇതെന്നും ഇയാള്‍ പറഞ്ഞു. 

സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത തെളിയിക്കുന്നതില്‍ യുവതി പരാജയപ്പെട്ടതോടെ ജീവനക്കാരന് അനുകൂലമാകുകയായിരുന്നു വിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com